കൊച്ചി: ഗവേഷണങ്ങളിലൂടെയും നൂതന ചികിത്സമാർഗങ്ങളിലൂടെയും അതിസാരവും പോഷകാഹാരക്കുറവും മൂലമുണ്ടാകുന്ന രോഗങ്ങളും നേരിടാൻ ലോകമെങ്ങുമുള്ള വിദഗ്ധരെ ഒരുകുടക്കീഴിൽ കൊണ്ടുവരുന്ന ഏഷ്യൻ കോൺഫറൻസ് ഓൺ ഡയേറിയൽ ഡിസീസ് ആൻഡ് ന്യുട്രീഷ്യെൻറ (അസ്കോഡ്) 14ാം സമ്മേളനം കൊച്ചിയിൽ നടക്കും. ഇൗ മാസം 30 മുതൽ നവംബർ ഒന്നുവരെ ക്രൗൺ പ്ലാസ ഹോട്ടലിൽ നടക്കുന്ന രാജ്യാന്തര സമ്മേളനം തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജിയാണ് (ആർ.ജി.സി.ബി) സംഘടിപ്പിക്കുന്നത്. 'ജീവരക്ഷ: അതിസാര രോഗങ്ങൾ, ടൈഫോയിഡ്, പോഷകാഹാരക്കുറവ് എന്നിവക്ക് നൂതന പരിഹാരമാർഗങ്ങൾ' ആണ് പ്രമേയം. രാജ്യത്തെ വിദഗ്ധ ഡോക്ടർമാർക്കും ശാസ്ത്രജ്ഞർക്കും പുറമെ ബ്രിട്ടൻ, അമേരിക്ക, ജർമനി, ഫ്രാൻസ്, സ്വീഡൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്ന് 61 ചികിത്സകർ പ്രബന്ധാവതരണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.