സൗത്ത് ഇന്ത്യൻ ഹോമിയോ മെഡിക്കൽ ഫെസ്​റ്റ്​ ആരംഭിച്ചു

ചോറ്റാനിക്കര: ഹോമിയോ കലാകാരികളും കലാകാരന്മാരും മൂന്നുദിവസം ചോറ്റാനിക്കര പടിയാർ ഹോമിയോ മെഡിക്കൽ കോളജിൽ അരങ്ങ് സജീവമാക്കും. സൗത്ത് ഇന്ത്യൻ ഹോമിയോ ഫെസ്റ്റ് -'ആഭേരി-2017' കലാമാമാങ്കത്തിൽ കേരളത്തിനകത്തും പുറത്തുനിന്നുമായി 600ൽപരം പ്രതിഭകളാണ് 41 ഇനങ്ങളിലായി മാറ്റുരക്കുന്നത്.13 കോളജുകൾ പങ്കെടുക്കുന്നു. രചന മത്സരങ്ങൾ, സംഘഗാനം, സംഘനൃത്തം, തിരുവാതിര, നൊസ്റ്റാൾജിയ, ഫാൻസിഡ്രസ്, ഡിബേറ്റ്, നാടൻപാട്ട് തുടങ്ങിയ ഇനങ്ങൾക്ക് അഞ്ചുവേദിയാണ് ഒരുക്കിയത്. വൈകീട്ട് നടന്ന ഹോമിയോ ഫെസ്റ്റി​െൻറ പൊതുസമ്മേളനം എം. സ്വരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോളജ് യൂനിയൻ ചെയർമാൻ മുഹമ്മദ് അഷ്ഫാഖ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം എൻ.കെ. നിഷാദ്, പഞ്ചായത്ത് അംഗം ലത സുകുമാരൻ, മാനേജ്മ​െൻറ് സെക്രട്ടറി ഗോപിനാഥ നായിക്ക്, പ്രതിനിധി മനോജ് ഭട്ട്, പി.ടി.എ വൈസ് പ്രസിഡൻറ് ശിവദാസൻ, ഡോ. അബൂബക്കർ സിദ്ദീഖ്, എം.കെ. സാഗർ, ആർ. മിഥുൻ രാജ് എന്നിവർ സംസാരിച്ചു. 30ന് വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.