പാർട്ടി സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും ലോക്കൽ സമ്മേളനത്തിൽ വിമർശം

കൊച്ചി: പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണ​െൻറ ആഡംബര കാറിലെ യാത്രക്കും തോമസ് ചാണ്ടിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയ​െൻറ നിലപാടിനുമെതിരെ സി.പി.എം എറണാകുളം സെൻട്രൽ ലോക്കൽ സമ്മേളനത്തിൽ രൂക്ഷ വിമർശം. സമ്മേളനത്തിനൊടുവിൽ വിമർശനമുയർത്തിയവരടക്കം പ്രമുഖരായ അഞ്ച് വി.എസ്. പക്ഷക്കാർ ലോക്കൽ കമ്മിറ്റിയിൽനിന്ന് പുറത്തായി. പിണറായി പക്ഷത്തിന് മുൻതൂക്കമുള്ള കമ്മിറ്റിയിൽ നിലവിലെ സെക്രട്ടറി പ്രഭാകര നായക് തന്നെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ 13 അംഗ കമ്മിറ്റിയിൽ വി.എസ് പക്ഷക്കാരുടെ പ്രാതിനിധ്യം മൂന്നിൽ ഒതുങ്ങി. കാർ യാത്ര വിവാദത്തിൽ പാർട്ടി സെക്രട്ടറി ജാഗ്രത പാലിക്കേണ്ടിയിരുന്നുവെന്നും സംഭവം പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്നും പൊതുചർച്ചയിൽ പെങ്കടുത്ത പ്രതിനിധികൾ തുറന്നടിച്ചു. കൈയേറ്റക്കാരനെന്ന് തെളിഞ്ഞിട്ടും മന്ത്രി തോമസ് ചാണ്ടിയെ എന്തിനാണ് മുഖ്യമന്ത്രി സംരക്ഷിക്കുന്നതെന്ന് സാധാരണ പാർട്ടി പ്രവർത്തകർക്ക് മനസ്സിലാകുന്നില്ലെന്നും പ്രതിനിധികൾ പറഞ്ഞു. അഴിമതിക്കാരെ സംരക്ഷിക്കുന്ന സമീപനം സർക്കാറി​െൻറ പ്രതിഛായയെ കളങ്കപ്പെടുത്തുകയാണെന്നും അവർ പറഞ്ഞു. മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കുമെതിരായ വിമർശനങ്ങൾ പ്രതിരോധിക്കാൻ കാര്യമായ ശ്രമമൊന്നും മറുഭാഗത്തി​െൻറ ഭാഗത്തുനിന്ന് ഉണ്ടായില്ല. എന്നാൽ, ഒൗദ്യോഗിക പാനലിനെതിരെ മത്സരിക്കാനുള്ള ഇവരുടെ ശ്രമം നേതാക്കൾ ഇടപെട്ട് തടഞ്ഞ് കണക്കുതീർക്കുകയായിരുന്നു. എസ്.എസ് കലാമന്ദിറിൽ നടന്ന സമ്മേളനം സെക്രേട്ടറിയറ്റ് അംഗം കെ.എൻ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സെക്രേട്ടറിയറ്റ് അംഗം കെ.ജെ. ജേക്കബ്, ഏരിയ സെക്രട്ടറി കെ.എൻ. സീനുലാൽ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.