പിണറായിയുടേത് വിലകുറഞ്ഞ രാഷ്​ട്രീയതന്ത്രം ^ഉമ്മൻ ചാണ്ടി

പിണറായിയുടേത് വിലകുറഞ്ഞ രാഷ്ട്രീയതന്ത്രം -ഉമ്മൻ ചാണ്ടി മരട്: വിലകുറഞ്ഞ രാഷ്ട്രീയ തന്ത്രമാണ് മുഖ്യമന്ത്രി പിണറായി വിജയൻ പയറ്റുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. വൈറ്റിലയിൽ കോൺഗ്രസ് ജില്ല കമ്മിറ്റി നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസിനെ തകർക്കാൻ തൊടുത്തുവിട്ട രാഷ്ട്രീയപ്രതികാര അമ്പുകൾ മുഖ്യമന്ത്രിയെതന്നെ തിരിഞ്ഞുകുത്തും. മുഖ്യമന്ത്രിയുടെ പാർട്ടി തന്നെയായിരിക്കും ഇത് അദ്ദേഹത്തിനെതിരെ തിരിച്ചുവിടുക. അഞ്ചുവർഷത്തെ ഇടത് ഭരണം പൂർത്തിയാക്കുമ്പോൾ കേരള ജനത ഇതിന് സാക്ഷ്യംവഹിക്കേണ്ടി വരുമെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു. കായൽ കൈയേറ്റക്കാരുെടയും കള്ളക്കടത്തുകാരുെടയും സംരക്ഷകരായി മാറിയിരിക്കുകയാണ് ഇടത് സർക്കാറെന്ന് കെ.പി.സി.സി അധ്യക്ഷൻ എം.എം. ഹസൻ കുറ്റപ്പെടുത്തി. ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ് അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ എം.എൽ.എ, ഹൈബി ഈഡൻ എം.എൽ.എ, പി.സി. വിഷ്ണുനാഥ്, ബെന്നി ബഹനാൻ, ജോഷി പള്ളൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.