കടല്‍ മേയ്ന്താന്‍ പയനം സാഗർപുത്ര യാത്ര സമാപിച്ചു

കൊച്ചി: പാരമ്പര്യവും സംസ്കാരവും സംരക്ഷിക്കുക, തീരദേശത്തെയും ജനങ്ങളെയും സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി ഫോറം ഫോര്‍ അവയര്‍നെസ് ഓഫ് നാഷനല്‍ സെക്യൂരിറ്റി (ഫാന്‍സ്) തമിഴ്നാട് ചാപ്റ്ററി​െൻറ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കടല്‍ മേയ്ന്താന്‍ പയനം സാഗര്‍പുത്ര യാത്ര കൊച്ചിയില്‍ സമാപിച്ചു. 17ന് കന്യാകുമാരി ജില്ലയിലെ പഴവേര്‍ക്കാടില്‍നിന്ന് ആരംഭിച്ച യാത്രയിൽ കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഫാന്‍സ് അംഗങ്ങളായ 80 പേര്‍ പെങ്കടുത്തു. 15 ദിവസം കൊണ്ട് ഇരുനൂറോളം തീരദേശ ഗ്രാമങ്ങളില്‍ സംഘം പര്യടനം നടത്തി. തീരദേശ ഗ്രാമവാസികളെ രാജ്യസുരക്ഷയെക്കുറിച്ച് ബോധ്യപ്പെടുത്തുന്നതിന് ചർച്ചകൾ സംഘടിപ്പിക്കുകയും ലഘുലേഖകള്‍ വിതരണം ചെയ്യുകയും തീരദേശവാസികളുടെ ആവശ്യങ്ങളും ബുദ്ധിമുട്ടുകളും അറിയാൻ ചോദ്യാവലികള്‍ പൂരിപ്പിച്ചുവാങ്ങുകയും ചെയ്തതായി ഫാന്‍സ് രക്ഷാധികാരി എന്‍. ഇന്ദ്രേഷ്‌കുമാര്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. ലഭ്യമായ വിവരങ്ങൾ ഉൾക്കൊള്ളിച്ച് വിശദ റിപ്പോർട്ട് തയാറാക്കി സംസ്ഥാന മുഖ്യമന്ത്രിമാർക്കും പ്രധാനമന്ത്രിക്കും നൽകുമെന്നും അദ്ദേഹം പറഞ്ഞു. വാർത്തസമ്മേളനത്തില്‍ ഫാന്‍സ് തമിഴ്‌നാട് സ്റ്റേറ്റ് പ്രസിഡൻറ് മെയ്യപ്പൻ, ജനറൽ സെക്രട്ടറി എൻ. ഉമാശങ്കർ, സെക്രട്ടറി സി.വി. ബാബു എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.