മഥുര: ഡ്രൈവറുടെ അവസരോചിത ഇടപെടൽ മൂലം മഥുരയിൽ ട്രെയിനപകടം ഒഴിവായി. അടിയന്തരമായി ട്രെയിൻ നിർത്തിയതിനാൽ, റെയിൽപാളത്തിനടുത്തു കിടക്കുകയായിരുന്ന ട്രക്കുമായി കൂട്ടിയിടിക്കാനുള്ള സാഹചര്യമാണ് ഒഴിവായത്. അപകടത്തിൽപെട്ടതിനെതുടർന്നാണ് ട്രക്ക് ഇവിടെ നിർത്തിയിട്ടത്. രാം നഗർ-ബാന്ദ്ര എക്സ്പ്രസാണ് പിർസുവ ഗ്രാമത്തിനടുത്തുവെച്ച് അടിയന്തരമായി നിർത്തിയത്. എൻജിെൻറ ചവിട്ടുപടിക്ക് കേടുപറ്റിയെങ്കിലും യാത്രക്കാർക്കാർക്കും പരിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.