മൂവാറ്റുപുഴ: വിമാനത്താവളത്തിൽ പോയി മടങ്ങുകയായിരുന്നവർ സഞ്ചരിച്ച ബൊലോറൊ ജീപ്പും മാരുതി ഒമ്നി വാനും കൂട്ടിയിടിച്ച് ഒമ്നി ഡ്രൈവർക്ക് പരിക്കേറ്റു. എം.സി റോഡില്‍ തൃക്കളത്തൂര്‍ പള്ളിത്താഴത്ത് ശനിയാഴ്ച വൈകീട്ട് 4.30ഓടെയാണ് സംഭവം. കോഴിക്കോട് കൂടരഞ്ഞി നീലിയാനിയ്ക്കല്‍ സലീമിനാണ് (43) പരിക്കേറ്റത്. ഇയാളെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊടുപുഴയിൽനിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ഒമ്നി വാനും നെടുമ്പാശ്ശേരിയിൽനിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന ബൊലോറൊ ജീപ്പും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഒമ്നി വാന്‍ പൂര്‍ണമായും തകര്‍ന്നു. വാഹനത്തിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. കഴിഞ്ഞ മാസം തൊടുപുഴയിലെ ബന്ധുവീട്ടിലെത്തി മടങ്ങുന്നതിനിടെ അപകടത്തിൽപെട്ട ഒമ്നി വാൻ, അറ്റകുറ്റപ്പണി ചെയ്ത് വർക്ക്ഷോപ്പിൽനിന്ന് കോഴിക്കോട്ടേക്ക് കൊണ്ടുപോകവെയാണ് അപകടം. സംഭവസമയത്ത് ശക്തമായ മഴയുണ്ടായിരുന്നു. തൃക്കളത്തൂരിലെ സ്ഥിരം അപകടമേഖലയായ സ്ഥലത്താണ് അപകടം നടന്നത്. അപകടത്തെത്തുടര്‍ന്ന് എം.സി റോഡിലെ ഗതാഗതം തടസ്സപ്പെട്ടു. ഫയര്‍ഫോഴ്‌സ് എത്തി വാഹനങ്ങള്‍ നീക്കം ചെയ്തതാണ് ഗാതാഗതം പുനഃസ്ഥാപിച്ചത്. മീങ്കുന്നത്ത് റോഡിലേക്ക് മണ്ണിടിഞ്ഞു; എം.സി റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു മൂവാറ്റുപുഴ: കനത്ത മഴയില്‍ മീങ്കുന്നം പള്ളിക്ക് സമീപം റോഡിലേക്ക് മണ്ണിടിഞ്ഞ് എം.സി റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. കെ.എസ്.ടി.പിയുടെ എം.സി റോഡ് വികസനത്തിനായി മണ്ണെടുത്ത സ്ഥലമാണ് ഇടിഞ്ഞത്. ശനിയാഴ്ച വൈകീട്ട് അേഞ്ചാടെ പെയ്ത ശക്തമായ മഴയിലാണ് മീങ്കുന്നം പള്ളിക്ക് സമീപം മണ്ണിടിഞ്ഞത്. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് മൂവാറ്റുപുഴ, കൂത്താട്ടുകുളം സ്‌റ്റേഷനുകളില്‍നിന്നുള്ള ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തി കെ.എസ്.ടി.പിയുടെ എക്സ്കവേറ്റർ ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്താണ് ഗതാഗതം പുനഃസ്ഥാപിച്ചത്. മണ്ണ് ഇടിച്ചിലിനെത്തുടര്‍ന്ന് മണിക്കൂറുകളോളം എം.സി റോഡില്‍ ഗതാഗതം തസ്സപ്പെട്ടു. റോഡ് നിർമാണത്തിെൻറ ഭാഗമയി റോഡിനായി കുന്നിടിച്ച് മണ്ണ് മാറ്റിയശേഷം സ്ഥലമേറ്റെടുത്തിരുന്നു. ഇവിടെ സംരക്ഷണഭിത്തി നിര്‍മിക്കാത്തതാണ് മണ്ണ് ഇടിയാന്‍ കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.