മൂവാറ്റുപുഴ: തൃക്കളത്തൂര്‍ സെൻറ് ജോര്‍ജ് യാക്കോബായ പള്ളിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന യൂത്ത് അസോസിയേഷെൻറ സുവര്‍ണ ജൂബിലി ആഘോഷം ഞായറാഴ്ച തുടങ്ങും. രാവിലെ 11ന് തൃക്കളത്തൂര്‍ എസ്.സി.എം ഹാളില്‍ നടക്കുന്ന പരിപാടി കുര്യാക്കോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ഇടവക വികാരി ഏലിയാസ് വീണമാലി അധ്യക്ഷത വഹിക്കും. എല്‍ദോ എബ്രഹാം എം.എല്‍.എ ജൈവ പച്ചക്കറിത്തെ വിതരണവും പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആനീസ് കെ. ഏലിയാസ് ജൂബിലി ലോഗോ പ്രകാശനവും നിര്‍വഹിക്കും. അഞ്ജു പോള്‍ ക്ലാസ് നയിക്കും. വിവിധ മേഖലകളില്‍ സേവനമനുഷ്ഠിച്ചവരെ അനുമോദിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.