മൂവാറ്റുപുഴ: സര്‍വശിക്ഷ അഭിയാന്‍ സംഘടിപ്പിച്ച . കല്ലൂര്‍ക്കാട് ബി.ആര്‍.സിയുടെ കീഴില്‍ മരുതൂര്‍ ഗവ. യു.പി സ്‌കൂളില്‍ രണ്ടുദിവസം നീണ്ട ശാസ്ത്ര പ്രദര്‍ശനവും പഠന ക്ലാസുകളുമാണ് നടന്നത്. പൊതുവിദ്യാലയങ്ങളെ മികവിെൻറ കേന്ദ്രങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ സര്‍വശിക്ഷ അഭിയാന്‍ നടപ്പാക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ശാസ്‌ത്രോത്സവം സംഘടിപ്പിച്ചത്. കുട്ടികളെ ശാസ്ത്രാഭിമുഖ്യമുള്ളവരാക്കി മാറ്റുക, ശാസ്ത്രത്തെ ജനകീയവത്കരിക്കുക, ശാസ്ത്ര തത്ത്വങ്ങള്‍ പ്രവര്‍ത്തനങ്ങളിലൂടെ ലളിതവത്കരിക്കുക എന്നീ ലക്ഷ്യങ്ങളും ശാസ്‌ത്രോത്സവത്തിനുണ്ട്. സമാപന സമ്മേളനം എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കല്ലൂര്‍ക്കാട് പഞ്ചായത്ത് പ്രസിഡൻറ് ആനീസ് ക്ലീറ്റസ് അധ്യക്ഷത വഹിച്ചു. എസ്.എസ്.എ ജില്ല പ്രോജക്ട് ഓഫിസര്‍ സജോയ് ജോര്‍ജ്, ബി.പി.ഒ കെ.എസ്. റഷീദ, എസ്.എസ്.എ പ്രോഗ്രാം ഓഫിസര്‍ ടി.കെ. വിജയകുമാര്‍, മഞ്ഞള്ളൂര്‍ പഞ്ചായത്ത് പ്രസിഡൻറ് ജോസ് പെരുമ്പിള്ളിക്കുന്നേല്‍, എ.ഇ.ഒ എ.സി. മനു, വാര്‍ഡ് അംഗം ജിജി തോമസ്, എച്ച്.എം ഫോറം സെക്രട്ടറി റോബര്‍ട്ട് ജോസഫ്, പ്രധാനാധ്യാപിക പി.കെ. സരള, ബി.ആര്‍.സി പരിശീലകരായ റെജികുമാര്‍, മുഹമ്മദ്, പി.ടി.എ പ്രസിഡൻറ് സിജോ എന്നിവര്‍ സംസാരിച്ചു. കളിപ്പങ്ക, മാജിക് ജലധാര, ലാക്‌ടോമീറ്റര്‍, തീയില്ലാതെ വെള്ളം തിളക്കുമോ, നിറത്തെ ഊതിപ്പരത്താമോ എന്നീ ശാസ്ത്രപരീക്ഷണങ്ങള്‍, ശാസ്ത്ര നാടകങ്ങള്‍, സെമിനാറുകള്‍ എന്നിവ ശാസ്‌ത്രോത്സവത്തിനുണ്ടായിരുന്നു. ജനപ്രതിനിധികള്‍, രക്ഷകര്‍ത്താക്കള്‍, നാട്ടുകാര്‍ തുടങ്ങി ധാരാളം പേര്‍ പ്രദര്‍ശനം കാണാനെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.