കോലഞ്ചേരി: വാഹനാപകടത്തിൽ മരിച്ച ആലുവ ടെലികമ്യൂണിക്കേഷൻ സീനിയർ സിവിൽ പൊലീസ് ഓഫിസർ എൽദോ ജോസഫിെൻറ (38) കുടുംബത്തിനുള്ള പൊലീസ് അസോസിയേഷെൻറ ധനസഹായം ഡി.ജി.പി ലോക്നാഥ് ബെഹ്റ കൈമാറി. നെല്ലാട് എടപ്പാറ വീട്ടിൽ നടന്ന ചടങ്ങിൽ എൽദോയുടെ ഭാര്യ ജാൻസി, മാതാവ് സാറാക്കുട്ടി എന്നിവർ ചേർന്ന് ധനസഹായം ഏറ്റുവാങ്ങി. റൂറൽ എസ്.പി എ.വി. ജോർജ്, ടെലികമ്യൂണിക്കേഷൻ എസ്.പി ജയനാഥ്, ഡിവൈ.എസ്.പി എസ്. അനിൽകുമാർ, പൊലീസ് അസോസിയേഷൻ ഭാരവാഹികളായ പി.ജി. അനിൽകുമാർ, പി.എസ്. ഷരീഫ്, എ.എൻ. സുധീർഖാൻ, ഓഫിസേഴ്സ് അസോസിയേഷൻ ഭാരവാഹികളായ എം. പ്രവീൺകുമാർ, എം.വി. കിരൺ, ജില്ല പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി, എം.പി. വർഗീസ്, കെ.എസ്. അരുൺകുമാർ, പി.എം. സുദർശൻ, അല്ലിജോസ്, അരുൺവാസു, വി. ഫിലിപ് എന്നിവർ പങ്കെടുത്തു. പുത്തൻകുരിശ് മാനാന്തടത്ത് സെപ്റ്റംബർ 19നാണ് എൽദോ ജോസഫും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപെട്ടത്. ഭാര്യയുടെ പി.എസ്.സി പരീക്ഷ കഴിഞ്ഞ് മടങ്ങവേ നടന്ന അപകടത്തിൽ ഭാര്യാപിതാവും മരിച്ചിരുന്നു. സ്വാശ്രയ കോളജ് ഉടമയുടെ വീടിന് മുന്നിൽ കേരള കോൺഗ്രസ് നേതാവ് സമരത്തിൽ കോലഞ്ചേരി: തലവരിയായി നൽകിയ പണം തിരികെ ആവശ്യപ്പെട്ട് സ്വാശ്രയ കോളജ് ഉടമയുടെ വീടിന് മുന്നിൽ കേരള കോൺഗ്രസ് നേതാവ് സമരത്തിൽ. ഐരാപുരം സി.ഇ.ടി കോളജ് ഉടമ പോൾ തോമസിെൻറ കോലഞ്ചേരിയിലെ വീട്ടിന് മുന്നിലാണ് കേരള കോൺഗ്രസ് (എം) കുന്നത്തുനാട് നിയോജക മണ്ഡലം വൈസ് പ്രസിഡൻറ് വർഗീസ് പാങ്കോടൻ രണ്ടുദിവസമായി കുത്തിയിരിപ്പ് സമരം നടത്തുന്നത്. കോളജിൽ മക്കൾക്ക് ജോലിക്ക് നൽകിയ 35 ലക്ഷം രൂപ തിരികെ നൽകണമെന്നാവശ്യപ്പെട്ടാണ് സമരം. പണം തിരികെ കിട്ടുന്നതുവരെ സമരം തുടരുമെന്ന് വർഗീസ് പാങ്കോടൻ പറഞ്ഞു. 2015 ഏപ്രിലിൽ തെൻറ രണ്ടുമക്കൾക്ക് ജോലിക്ക് 20 ലക്ഷവും പിന്നീട് മരുമകൾക്ക് ജോലിക്ക് 15 ലക്ഷവും കോളജ് ഉടമക്ക് കൈമാറിയതായി വർഗീസ് പറഞ്ഞു. ഏതുസമയത്തും പണം തിരികെ നൽകാമെന്നായിരുന്നു സ്ഥാപന ഉടമയുടെ വാഗ്ദാനം. ഉറപ്പിന് േപ്രാമിസറി നോട്ടും നൽകി. കുറച്ചുമാസമായി ശമ്പളം കൃത്യമായി ലഭിക്കാതെയായി. സ്ഥാപന ഉടമ ജീവനക്കാരെ ഭീഷണിപ്പെടുത്താനും പിരിച്ചുവിടാനും ശ്രമിച്ചു. തുടർന്ന് എൺപതിലേറെ ജീവനക്കാർ പിരിയാൻ തയാറായി. ഇവരിൽനിന്ന് തലവരിയായി വാങ്ങിയ 16 കോടി ഉടനടി തിരിച്ച് നൽകാമെന്നായിരുന്നു ഉടമയുടെ വാഗ്ദാനം. എന്നാൽ, മാസങ്ങൾ പിന്നിട്ടിട്ടും തീരുമാനമാകാതെവന്നതോടെ പണം തിരികെ ആവശ്യപ്പെട്ടാണ് സമരം തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.