മൂവാറ്റുപുഴ: പോത്താനിക്കാട് ഗ്രാമപഞ്ചായത്തിനെ മാലിന്യത്തില്‍നിന്ന് മുക്തമാക്കുന്നതിന് ആരംഭിച്ച ക്ലീന്‍ പോത്താനിക്കാട് പദ്ധതിക്ക് തുടക്കമായി. കാര്‍ഷിക മാര്‍ക്കറ്റ് കോംപ്ലക്‌സില്‍ നടന്ന ചടങ്ങിൽ എല്‍ദോ എബ്രഹാം എം.എല്‍.എ പദ്ധതി പ്രഖ്യാപനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്‌സി സ്‌കറിയ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് സജി കെ. വര്‍ഗീസ്, ബ്ലോക്ക് വൈസ് പ്രസിഡൻറ് വിന്‍സന്‍ ഇല്ലിക്കല്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജേക്കബ് മണിത്തോട്ടം, ലീലാമ്മ ജോസഫ്, ആന്‍സി മാനുവല്‍, ജിമ്മി തോമസ്, മേരി തോമസ്, പ്രിയ എല്‍ദോസ്, ശാന്തി അബ്രഹാം, ജറീഷ് തോമസ്, മല്ലിക ഹരിദാസ്, പഞ്ചായത്ത് സെക്രട്ടറി ചന്ദ്രന്‍ നായര്‍, കെ.പി. ജയിംസ്, എന്‍.എം. ജോസഫ് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ കോട്ടണ്‍ ബാഗുകളുടെ വിതരണവും നടന്നു. പദ്ധതിയുടെ ഭാഗമായി 13 വാര്‍ഡിലും മെംബര്‍മാരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ റോഡുവക്കിലെ കാട് വെട്ടിത്തെളിക്കലും പ്ലാസ്റ്റിക് മാലിന്യശേഖരണവും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.