തൊഴില്‍ സുരക്ഷ നിയമങ്ങള്‍ മുതലാളിമാരുടെ ഔദാര്യമല്ല ^ബാബുപോള്‍

തൊഴില്‍ സുരക്ഷ നിയമങ്ങള്‍ മുതലാളിമാരുടെ ഔദാര്യമല്ല -ബാബുപോള്‍ മൂവാറ്റുപുഴ: തൊഴില്‍ സുരക്ഷ നിയമങ്ങള്‍ നടപ്പാക്കുന്നത് മുതലാളിമാരുടെ ഔദാര്യമായി കണക്കാക്കേണ്ടതില്ലെന്ന് മുൻ എം.എൽ.എ ബാബുപോള്‍. എം.എന്‍.വി.ജി അടിയോടി അനുസ്മരണ ദിനത്തോടനുബന്ധിച്ച് 'കേരളത്തി​െൻറ വ്യവസായിക പുരോഗതിയും തൊഴില്‍ നിയമ പരിഷ്‌കരണവും' വിഷയത്തില്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസർക്കാർ വിഭാവനം ചെയ്ത തൊഴില്‍ നിയമഭേദഗതികള്‍ സംഘടിത, അസംഘടിത മേഖലകളിലെ കോടിക്കണക്കിന് തൊഴിലാളികളെ സുരക്ഷവലയത്തില്‍നിന്ന് പുറത്താക്കും. എല്ലാ തൊഴില്‍ വിഭാഗങ്ങളുടെയും വേതനവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചുകൊണ്ടും പണിമുടക്ക് ഉള്‍പ്പെടെയുള്ള പ്രക്ഷോഭ സമരങ്ങളെ അവഗണിച്ചുകൊണ്ടുമാണ് കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ക്കുവേണ്ടി അധികാരിവര്‍ഗം മുന്നേറുന്നത്. ഇതിനെതിരെ ശക്തമായ ചെറുത്തുനില്‍പ് വളര്‍ത്തിക്കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. ജോയൻറ് കൗണ്‍സില്‍ ജില്ല പ്രസിഡൻറ് വി.കെ. ജിന്‍സ് അധ്യക്ഷത വഹിച്ചു. സീനിയര്‍ സിറ്റിസണ്‍സ് സര്‍വിസ് കൗണ്‍സില്‍ സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി ടി. വേലായുധന്‍ നായര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ജോയൻറ് കൗണ്‍സില്‍ ചെയര്‍മാന്‍ ജി. മോട്ടിലാല്‍, സംസ്ഥാന കമ്മിറ്റി അംഗം എസ്.കെ.എം. ബഷീര്‍, ജില്ല സെക്രട്ടറി ശ്രീജി തോമസ്, എ.കെ.എസ്.ടി.യു ജില്ല പ്രസിഡൻറ് എസ്. ബിജോയ്, കെ.ജി.ഒ.എഫ് ജില്ല സെക്രട്ടറി റെജി പി. ജോസഫ്, കെ.ആര്‍.ഡി.എസ്.എ ജില്ല സെക്രട്ടറി പി.എ. ഹുസൈന്‍, പ്രസിഡൻറ് കെ.പി. പോള്‍, കെ.ഇ.എസ്.എ സംസ്ഥാന സെക്രട്ടറി പി.എ. രാജീവ്, സി.പി.ഐ മണ്ഡലം അസിസ്റ്റൻറ് സെക്രട്ടറി ടി.എം. ഹാരിസ്, കെ.ആര്‍. വിശ്വനാഥന്‍ എന്നിവർ സംസാരിച്ചു. ജില്ല ജോയൻറ് സെക്രട്ടറി കെ.കെ. ശ്രീജേഷ് സ്വാഗതവും മേഖല സെക്രട്ടറി വി.എം. സുഭാഷ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.