എ.എം.പി.ഇ.സി സംസ്ഥാന സമ്മേളനം നാലിന്​

കൊച്ചി: വിഡിയോ പോസ്റ്റ് പ്രൊഡക്ഷൻ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് പുതുതായി ആരംഭിച്ച അസോസിയേഷൻ ഫോർ മോഷൻ പിക്ചർ എഡിറ്റേഴ്സ് ആൻഡ് കളറിസ്റ്റ്സ്(എ.എം.പി.ഇ.സി) സംഘടനയുടെ ആദ്യ സംസ്ഥാന സമ്മേളനവും മെംബർഷിപ് കാമ്പയിനും നവംബർ നാലിന് എറണാകുളം വിമൻസ് അസോസിയേഷൻ ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഉച്ചക്ക് 1.30 മുതൽ വൈകീട്ട് നാലുവരെയാണ് പരിപാടി. വാർത്തസമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻറ് ഷാ, ജനറൽ സെക്രട്ടറി ജിബിൻ ഇല്ലിക്കൽ, വൈസ് പ്രസിഡൻറ് പ്രവീൺ ഫ്രെയിംസ്റ്റാർ, ജോയൻറ് സെക്രട്ടറി ശ്രീജിത്ത് ആൻറണി എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.