ഹാദിയ: വെളിപ്പെടുത്തല്‍ ആശങ്കയുളവാക്കുന്നു

മൂവാറ്റുപുഴ: ഹാദിയയെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുകള്‍ അത്യധികം ആശങ്കയുളവാക്കുന്നതാണെന്ന് ദക്ഷിണകേരള ജംഇയ്യതുല്‍ ഉലമ അഭിപ്രായപ്പെട്ടു. ഹാദിയയുടെ വിഷയത്തില്‍ ദേശീയ ശ്രദ്ധ പതിയുകയും പ്രത്യേക പൊലീസ് സുരക്ഷ പുറത്ത് ഏര്‍പ്പെടുത്തുകയും ചെയ്തിട്ടും മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ല. സര്‍ക്കാറും മനുഷ്യാവകാശ കമീഷനും ഈ വിഷയത്തിലെ മെല്ലപ്പോക്കവസാനിപ്പിച്ച് സത്വര നടപടികള്‍ സ്വീകരിച്ചുവെന്നുറപ്പാക്കണം. സംസ്ഥാന വൈസ് പ്രസിഡൻറ് വി.എച്ച്. മുഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് എം.ബി. അബ്ദുല്‍ ഖാദിര്‍ മൗലവി, ജനറല്‍ സെക്രട്ടറി കെ.പി. മുഹമ്മദ് തൗഫീഖ് മൗലവി, കേരള മുസ്‌ലിം യുവജന ഫെഡറേഷന്‍ സംസ്ഥാന പ്രസിഡൻറ് കെ.എഫ്. മുഹമ്മദ് അസ്‌ലം മൗലവി, ജില്ല വൈസ് പ്രസിഡൻറ് ഓണമ്പിള്ളി അബ്ദുല്‍സലാം മൗലവി, സി. എ മൂസാ മൗലവി തുടങ്ങിയവര്‍ സംസാരിച്ചു. ശിൽപശാല മൂവാറ്റുപുഴ: കാലടി സംസ്‌കൃത സർവകലാശാലയും എസ്.എൻ.ഡി.പി. മാതൃക സംസ്‌കൃത വിദ്യാലയവും സംയുക്തമായി 'കേരളത്തി​െൻറ മതനിരപേക്ഷ സംസ്‌കൃതപഠന പാരമ്പര്യം' വിഷയത്തിൽ സംഘടിപ്പിച്ച ഏകദിന ശിൽപശാല വി.കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. പി.ജി. ദാസ് അധ്യക്ഷത വഹിച്ചു. ഡോ.മോഹൻദാസ് മുത്തോലപുരം വിഷയാവതരണം നടത്തി. ഹെഡ്മിസ്ട്രസ് വി.എസ്. ധന്യ സ്വാഗതവും കെ.എസ്. പ്രമോദ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.