ആലപ്പുഴ നഗരസഭയെ സ്​നേഹസഭയാക്കുമെന്ന്​​ ഭരണപക്ഷം

കൂട്ടത്തല്ലിൽ പശ്ചാതപിക്കാൻ സർവകക്ഷി യോഗം ആലപ്പുഴ: കൂട്ടത്തല്ലും വനിത അംഗത്തെ അപമാനിച്ചെന്ന ആരോപണവും ഉയർന്ന ആലപ്പുഴ നഗരസഭയുടെ കലഹസഭയെന്ന ദുഷ്പേര് മാറ്റാൻ ശ്രമം. കൂട്ടത്തല്ലിൽ പശ്ചാത്തപിക്കാൻ സർവകക്ഷിയോഗവും നടന്നു. കഴിഞ്ഞ ദിവസമാണ് മന്ത്രി തോമസ് ചാണ്ടിയുടെ കൈയേറ്റ വിഷയവുമായി ബന്ധപ്പെട്ട് കൗൺസിൽ യോഗം ചേർന്നത്. നഗരസഭ സെക്രട്ടറിയുടെ നിലപാടിനെതിരെ തീരുമാനമെടുക്കാൻ തുടങ്ങിയ യോഗം എത്തിയത് വനിത അംഗത്തെ ആക്ഷേപിച്ചെന്ന പേരിൽ ഉയർന്ന ബഹളത്തിലും തമ്മിലടിയിലുമായിരുന്നു. ഇത് രണ്ടാംതവണയാണ് നഗരസഭ ഇത്ര മോശമായ അവസ്ഥയിലെത്തുന്നത്. ഭരണപക്ഷത്തി​െൻറയും പ്രതിപക്ഷത്തി​െൻറയും സഭ മര്യാദലംഘനം പൊതുചർച്ചയാകുകയും ചെയ്തു. കലഹം മാത്രം മുഖ്യ അജണ്ടയായ നഗരസഭയെ സ്നേഹസഭയാക്കുമെന്നാണ് ഭരണപക്ഷം പറയുന്നത്. എന്നാൽ, ആക്ഷേപത്തിനിരയായ വനിത അംഗത്തി​െൻറ അഭിപ്രായം പ്രസക്തമാെണന്ന് പ്രതിപക്ഷവും പറയുന്നു. കൗൺസിലിൽ അടുത്ത കാലത്തുണ്ടാകുന്ന മോശമായ പ്രവണതകളിൽ സഭ്യമല്ലാത്ത സംസാരവും ഉണ്ടാകുന്നുവെന്നതാണ്. എന്തും വിളിച്ചുപറയാമെന്ന വേദിയായി നഗരസഭ മാറിയപ്പോൾ അതി​െൻറ ഉത്തരവാദിത്തം ഭരിക്കുന്നവർക്കും എതിർപക്ഷത്തിനുമുെണ്ടന്ന് അംഗങ്ങൾ മറക്കുന്നുവെന്നതാണ് പല ചെയ്തികളുടെയും ഉള്ളടക്കമായി പറയുന്നത്. ഇത്തരം പ്രശ്നങ്ങളും പിണക്കങ്ങളും അകൽച്ചയും മാറ്റാനാണ് വെള്ളിയാഴ്ച യോഗം ചേർന്നത്. ഇരുപക്ഷവും ഉന്നയിച്ച ആരോപണ പ്രത്യാരോപണങ്ങൾ പരിഹരിക്കണമെന്നാണ് യോഗ തീരുമാനമെന്ന് ഭരണകക്ഷിയിലെ ചിലർ പറഞ്ഞു. സ്ത്രീത്വത്തെ അപമാനിച്ചെന്ന പേരിലുള്ള കേസിൽ വാദികളായ സ്ത്രീ കൗൺസിലർമാരുടെ അഭിപ്രായം കൂടി കേൾക്കണമെന്ന് പ്രതിപക്ഷവും അഭിപ്രായപ്പെട്ടു. ചെയർമാൻ തോമസ് ജോസഫി​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗം ഭാവിയിൽ സംഘർഷരഹിത സഭയാക്കാനുള്ള നടപടികളുടെ തുടക്കമാണ് സംയുക്തയോഗമെന്നും അവകാശപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.