ആലുവ: സി.പി.ഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നയിക്കുന്ന എൽ.ഡി.എഫ് ജനജാഗ്രതാ യാത്ര നവംബർ രണ്ടിന് എത്തിച്ചേരുമ്പോൾ സ്വീകരിക്കുന്നതിനായി . ആലുവ പ്രിയദര്‍ശിനി ടൗണ്‍ ഹാളില്‍ ഉച്ചക്ക് രണ്ടുമണിക്കാണ് സ്വീകരണം നല്‍കുന്നത്. എം.ജെ. ജോണി സ്മാരക ഹാളില്‍ നടന്ന യോഗം സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗവും എഫ്.ഐ.ടി ചെയര്‍മാനുമായ ടി.കെ.മോഹനൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗം പി. നവകുമാരൻ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം രക്ഷാധികാരികളായി ടി.കെ. മോഹനൻ, ഡോ. പി.കെ. മുകുന്ദന്‍, പോള്‍ പെട്ട, പി. നവകുമാരന്‍, ടി.എന്‍. സോമൻ എന്നിവരെ തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ. വി. സലീം (ചെയ), മനോജ് ജി. കൃഷ്ണൻ, ശിവരാജ് കോമ്പാറ, മനോജ് പട്ടാട്, സലീം എടത്തല (വൈസ് ചെയ), എ. ഷംസുദ്ദീൻ (സെക്ര), കെ. ജെ. ഡൊമിനിക്, പി.എം. സഗീര്‍, രാജു തോമസ്, പി.എം. നൗഷാദ്, കെ.എ. നാസർ (ജോ. സെക്ര.), കെ.എം. കുഞ്ഞുമോൻ (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.