വ്യാപാര സ്‌ഥാപനങ്ങള്‍ ഒഴിപ്പിക്കും

ആലുവ: മാര്‍ക്കറ്റ് പൊളിച്ചതിനെ തുടര്‍ന്ന് ആലുവ മേല്‍പാലത്തിന് താഴെ താൽക്കാലികമായി പുനരധിവസിപ്പിച്ചിരിക്കുന്ന വ്യാപാരികളെ ഉടൻ ഒഴിപ്പിക്കുമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ ലിസി എബ്രഹാം പറഞ്ഞു. പ്രശ്‌നത്തിന് ഉടന്‍ പരിഹാരമുണ്ടാക്കി സ്‌ഥലം കെ.എം.ആര്‍.എല്ലിന് ഉപയോഗിക്കാന്‍ നല്‍കും. ഇതുസംബന്ധിച്ച് വ്യാപാരികളുമായി ചര്‍ച്ച നടത്തിവരുകയാണെന്നും അവര്‍ പറഞ്ഞു. ആവശ്യങ്ങള്‍ അംഗീകരിച്ചതായി വ്യാപാരികള്‍ ആലുവ: സൗന്ദര്യവത്കരണവുമായി ബന്ധപ്പെട്ട് വ്യാപാരികള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ കെ.എം.ആര്‍.എല്‍ അംഗീകരിച്ചതായി ദ ആലുവ മര്‍ച്ചൻറ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ അവകാശപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.