അമൃത ജീവനക്കാരിക്ക് സ്വിസ് പുരസ്കാരം

കൊച്ചി: അമൃതാനന്ദമയി മഠത്തിന് കീഴിലുള്ള അമൃത സെർവിൽ ജോലി ചെയ്യുന്ന ഛോട്ടി കുമാരി സിങിന് സ്വിറ്റ്സർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വുമൺസ് വേൾഡ് സമ്മിറ്റ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ വിമൻസ് ക്രിയേറ്റിവിറ്റി ഇൻ റൂറൽ ലൈഫ് പുരസ്കാരം. മഠത്തി​െൻറ സേവനപ്രവർത്തനങ്ങളുടെ കോഒാഡിനേറ്ററാണ് ഇരുപതുകാരിയായ ചോട്ടി കുമാരി. ഗ്രാമീണ ജീവിത നിലവാരം മെച്ചപ്പെടുത്താൻ പ്രവർത്തിക്കുന്ന സ്ത്രീകളുടെ സർഗാത്്മകതക്കും ധൈര്യത്തിനും നൽകുന്ന ബഹുമതിയാണ് പുരസ്കാരം. ബിഹാറിലെ താഴെത്തട്ടിൽപ്പെട്ട മുസാഹർ സമുദായത്തിൽപ്പെട്ടവരെ സമൂഹത്തി​െൻറ മുഖ്യധാരയിലേക്ക് ഉയർത്താൻ നടത്തിയ ധീരമായ പ്രയത്നങ്ങളാണ് ചോട്ടി കുമാരി സിങ്ങിനെ പുരസ്കാരത്തിന് ആർഹയാക്കിയത്. ബഹുമതി സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ജേതാവാണ് ചോട്ടി കുമാരി. ആയിരം അമേരിക്കൻ ഡോളറാണ് അവാർഡ് തുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.