28ന്​ നഗരത്തിൽ ഗതാഗത നിയന്ത്രണം

കൊച്ചി: രാഷ്ട്രപതിയുടെ സന്ദർശനം പ്രമാണിച്ച് ശനിയാഴ്ച കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നുവരെ ഹൈകോടതി പരിസരം, ബാനർജി റോഡ്, എബ്രഹാം മാടമാക്കൽ റോഡ്, ഷൺമുഖം റോഡ്, പാർക്ക് അവന്യൂ റോഡ്, ഡി.എച്ച് റോഡ്, എം.ജി റോഡിൽ ജോസ് ജങ്ഷൻ മുതൽ എൻ.എച്ച്-47എ (നേവൽ ബേസിന് മുൻവശം), തേവര ഫെറി, വാത്തുരുത്തി, ബി.ഒ.ടി, ഇൗസ്റ്റ് ജങ്ഷൻ എന്നിവിടങ്ങളിൽ ഗതാഗത നിയന്ത്രണവും പാർക്കിങ് നിരോധനവും ഉണ്ടാകുമെന്ന് സിറ്റി പൊലീസ് കമീഷണർ അറിയിച്ചു. പശ്ചിമകൊച്ചിയിൽനിന്ന് നഗരത്തിലേക്ക് വരുന്നവർ ബി.ഒ.ടി ഇൗസ്റ്റ് ജങ്ഷനിൽനിന്ന് വലത്തേക്ക് തിരിഞ്ഞ് തേവര ഫെറി-കുണ്ടന്നൂർ-വൈറ്റില വഴിയും നഗരത്തിനിന്ന് പശ്ചിമകൊച്ചിയിലേക്ക് പോകേണ്ടവർ വൈറ്റില, കുണ്ടന്നൂർ, തേവര ഫെറി, ബി.ഒ.ടി ഇൗസ്റ്റ് വഴിയും പോകണം. പശ്ചിമകൊച്ചി ഭാഗങ്ങളിൽനിന്ന് വി.വി.െഎ.പി കടന്നുപോകുന്ന റൂട്ടിൽനിന്ന് എയർപോർട്ടിലേക്കും മറ്റ് സ്ഥലങ്ങളിലേക്കുമുള്ള യാത്രക്കാർ യാത്ര നേരേത്ത ക്രമെപ്പടുത്തണം. ഇൗ ഭാഗത്ത് കെണ്ടയ്നർ ലോറി ഉൾപ്പെടെ പാർക്കിങ് അനുവദിക്കില്ല. വി.വി.െഎ.പി കടന്നുപോകുന്ന റൂട്ടിലെ എല്ലാ ബൈ റോഡുകളും 20 മിനിറ്റ് മുമ്പ് അടക്കും. ഇരുവശത്തെയും താമസക്കാർ വി.വി.െഎ.പി കടന്നുപോകുന്നതിന് മുമ്പ് സ്വകാര്യവാഹനങ്ങൾ റോഡിൽ ഇറക്കാൻ പാടില്ല. പി.എസ്.സി പരീക്ഷയിലും മറ്റും പെങ്കടുക്കുന്നവർ പരീക്ഷകേന്ദ്രങ്ങളിൽ നേരത്തേ എത്തിച്ചേരുംവിധം യാത്ര ക്രമീകരിക്കണം. വി.െഎ.പികളുടെ കാർ പാർക്കിങ് റാം മോഹൻ പാലസ് വളപ്പിലും ക്ഷണിതാക്കളുടേത് മറൈൻഡ്രൈവിലുമാണ്. കൂടുതലായി വരുന്ന വാഹനങ്ങൾ കലൂർ മണപ്പാട്ടിപ്പറമ്പിലും സ​െൻറ് ആൽബർട്സ് സ്കൂൾ ഗ്രൗണ്ടിലും പാർക്ക് ചെയ്യാം. വി.വി.െഎ.പി വാഹന വ്യൂഹം പോകുേമ്പാൾ റോഡിലുള്ളവർ ബാരിക്കേഡിനകത്ത് നിൽക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.