ബ്രസീലിയൻ സോക്കർ സ്കൂൾസ് കപ്പിന് കേരളത്തിൽനിന്ന് ടീം

ഇന്നലെ അയച്ചിരുന്നെങ്കിലും വന്നില്ല... ജനറലിൽ ഇല്ലെങ്കിൽ ഇ.ആർ പേജിൽ കൊടുക്കണം. കൊച്ചി: ഇന്തോനേഷ്യയിലെ ബെക്കാസിയില്‍ നടക്കുന്ന ബ്രസീലിയന്‍ സോക്കര്‍ സ്‌കൂള്‍സ് (ബി.എസ്.സി) കപ്പ് ടൂര്‍ണമ​െൻറില്‍ അണ്ടര്‍-12 വിഭാഗത്തില്‍ കേരളത്തില്‍നിന്നുള്ള ക്വാര്‍ട്ട്‌സ് എഫ്.സി മത്സരിക്കും. സെവന്‍സ് മാതൃകയില്‍ 28, 29 തീയതികളിലാണ് മത്സരം. ടീം വ്യാഴാഴ്ച രാത്രി യാത്ര തിരിക്കും. കോഴിക്കോട് ആസ്ഥാനമായ ക്വാര്‍ട്ട്‌സ് ഇൻറര്‍നാഷനല്‍ ഫുട്‌ബാള്‍ അക്കാദമി സെലക്ഷൻ ട്രയൽസ് നടത്തിയാണ് ടീമിനെ തെരഞ്ഞെടുത്തത്. 14 വയസ്സുള്ള ഗൗരി എസ്. നായരാണ് ക്യാപ്റ്റൻ. ഒാരോ വിഭാഗത്തിലും രണ്ടു വയസ്സുവരെ കൂടുതലുള്ള ഒരു പെണ്‍ താരത്തെ ഉള്‍പ്പെടുത്താമെന്ന മാനദണ്ഡമാണ് ഗൗരിക്ക് തുണയായത്. നോബിള്‍, തൗഫീഖ്, അമീന്‍ ഷാ, അലന്‍ ജോസഫ്, അലന്‍ തോമസ് ഷിബു, സല്‍മാന്‍, ഫിനാന്‍, അദ്വൈത്, ബിമല്‍, ആസിഫ്, ഹബീബ് എന്നിവരാണ് മറ്റു ടീമംഗങ്ങള്‍. 20 മിനിറ്റാണ് മത്സരം. രണ്ട് ദിവസങ്ങളിലായി ഒമ്പത് മത്സരങ്ങൾ ടീം കളിക്കും. വിമല്‍കുമാറാണ് മുഖ്യ പരിശീലകന്‍. നിയാദ് ആലങ്ങാടന്‍ ഗോള്‍കീപ്പര്‍ കോച്ച്. ഏഴ് മുതല്‍ 14 വയസ്സു വരെ വിഭാഗങ്ങളിലായി നടക്കുന്ന ബി.എസ്.എസ് കപ്പി​െൻറ നാലാമത്തെ പതിപ്പാണിത്. ഇന്ത്യയിൽനിന്ന് ഇത്തവണ ക്വാർട്ട്സ് എഫ്.സി മാത്രമാണുള്ളത്. വരും വര്‍ഷങ്ങളില്‍ അണ്ടർ -10, അണ്ടര്‍- 15 ടീമുകളെയും വിദേശ ടൂര്‍ണമ​െൻറില്‍ പങ്കെടുപ്പിക്കുമെന്ന് അക്കാദമിയുടെ പ്രമോട്ടര്‍മാരായ അല്‍ഫ സ്‌പോര്‍ട്‌സ് നോളജ് നെറ്റ്‌വര്‍ക്ക് സി.ഇ.ഒയും ക്വാര്‍ട്ട്‌സ് എഫ്.സി ജനറല്‍ സെക്രട്ടറിയുമായ ജെ.ബി മാത്യൂസ് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. സി.ഒ.ഒ അരുണ്‍ തോമസ്, വിമല്‍കുമാര്‍, നിയാദ് ആലങ്ങാടന്‍ എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.