കൊച്ചി: റാന്നി ഇട്ടിയപ്പാറയിൽ ദമ്പതികൾ കൊല്ലപ്പെട്ട സംഭവത്തിൽ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥർ നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് ഹൈകോടതി. ചുഴുകുന്നില്‍ ജോര്‍ജ് ജോൺ-കുഞ്ഞൂഞ്ഞ ദമ്പതികളുടെ കൊലപാതകത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മകളായ ഡോ. ജിക്കി ജോൺ സമര്‍പ്പിച്ച ഹരജിയിലാണ് റാന്നി എസ്.ഐ ലാല്‍ സി. ബേബി, സി.ഐ ആയിരുന്ന ടി. രാജപ്പന്‍ എന്നിവര്‍ നേരിട്ടെത്തി വിശദീകരണം നൽേകണ്ടത്. 2014 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. കഴുത്തിൽ മുറിവേറ്റ നിലയിലാണ് സ്വന്തം വീട്ടിൽ മൃതദേഹം കാണപ്പെട്ടത്. കട്ടിലിനടിയില്‍നിന്ന് തോക്കും തിരയും കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.