മക​െൻറ ദുരൂഹ മരണം: റീ പോസ്​റ്റ്​മോർട്ടത്തിന്​ ഹൈകോടതി അനുമതി

കൊച്ചി: ദുരൂഹ മരണമാണെന്ന സംശയത്തെ തുടർന്ന് മക​െൻറ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം നടത്തിക്കാൻ പിതാവിന് ഹൈകോടതിയുടെ അനുമതി. മകൻ സിജോ ജോർജിനെ കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടതിൽ ദുരൂഹത ആരോപിച്ച് പിതാവ് റാന്നി അത്തിക്കയം ആറാട്ടുമണ്ണ് മാമരപ്പള്ളിൽ ജേക്കബ് ജോർജ് നൽകിയ ഹരജിയിലാണ് സിംഗിൾ ബെഞ്ചി​െൻറ നിർദേശം. മൃതദേഹം പുറത്തെടുക്കാൻ നടപടിയെടുക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനോടും ആവശ്യപ്പെട്ടു. സെപ്റ്റംബറിലാണ് സിജോയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടത്. രണ്ടര അടി വെള്ളമുള്ള കുളത്തിൽ മുങ്ങിമരിച്ചെന്ന പൊലീസി​െൻറ നിഗമനം വിശ്വസനീയമല്ലെന്നും മൃതദേഹത്തിൽ മുറിവുകളുണ്ടെന്നും ഹരജിയിൽ പറയുന്നു. പോസ്റ്റ്േമാർട്ടം റിപ്പോർട്ടിൽ അപാകതയുണ്ട്. പൊലീസി​െൻറ അന്വേഷണം ശരിയല്ലെന്നും പിതാവ് ആരോപിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.