​ബ്ലേഡുകാരുടെ ഭീഷണിയിൽ വൃക്ക വിൽക്കാൻ ശ്രമം; അന്വേഷണം തുടങ്ങി

കൊച്ചി: പലിശക്കാരുടെ ഭീഷണിെയ തുടർന്ന് കടബാധ്യതയിൽനിന്ന് രക്ഷപ്പെടാൻ തമിഴ്നാട് സ്വദേശി വൃക്ക വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ഇൗറോഡ് സ്വദേശി കെ. രവിയാണ് (44) പലിശക്കാര​െൻറ സമ്മർദത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വൃക്ക വിൽക്കാൻ എത്തിയത്. ഭാര്യ സമ്പൂർണത്തി​െൻറ പരാതിയെ തുടർന്ന് ഇൗറോഡ് കലക്ടർ എസ്. പ്രഭാകറും അദ്ദേഹത്തി​െൻറ നിർദേശ പ്രകാരം എസ്.പി ആർ. ശിവകുമാറും പ്രശ്നത്തിൽ ഇടപെടുകയായിരുന്നു. ഇൗറോഡ് കലക്ടർ എറണാകുളം കലക്ടർ കെ. മുഹമ്മദ് വൈ സഫീറുല്ലയെ ബന്ധപ്പെട്ടതിനെ തുടർന്ന് സിറ്റി പൊലീസ് കമീഷണർ എം.പി. ദിനേശും പ്രശ്നത്തിൽ ഇടപെട്ടു. എന്നാൽ, പൊലീസ് എത്തും മുേമ്പ രവി ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് വാങ്ങി പോയി. ഇൗറോഡ് പൊലീസ് രവിയെ ബന്ധപ്പെെട്ടങ്കിലും വൃക്ക വിൽക്കാൻ നിർബന്ധിച്ചവരെക്കുറിേച്ചാ ആർക്കാണ് വൃക്ക നൽകാൻ ഒരുങ്ങിയത് എന്നതിനെകുറിേച്ചാ തുറന്നു പറയാൻ തയാറായില്ല. ഇൗ സാഹചര്യത്തിലാണ് പൊലീസ് വിശദ അന്വേഷണത്തിന് ഒരുങ്ങുന്നത്. തൃക്കാക്കര അസിസ്റ്റൻറ് കമീഷണർ പി.പി. ഷംസിനാണ് അന്വേഷണ ചുമതല. സംഭവത്തിന് പിന്നിൽ വൃക്ക റാക്കറ്റി​െൻറ ഏജൻറുമാരാണെന്നാണ് കരുതുന്നത്. ഇൗറോഡിൽ നെയ്ത്ത് തൊഴിലാളിയാണ് രവി. വീട്ടിലെ ആവശ്യങ്ങൾക്കും മറ്റുമായി ഇയാൾ മൂന്നു ലക്ഷം രൂപയാണ് പലിശക്ക് എടുത്തിരുന്നത്. അഞ്ചു ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞാണ് ഏജൻറുമാർ രവിയെ സമീപിച്ചതെന്നാണ് ഭാര്യ സമ്പൂർണം കലക്ടർക്ക് നൽകിയ പരാതിയിൽ പറയുന്നത്. എറണാകുളം കേന്ദ്രീകരിച്ച് വൻ വൃക്ക റാക്കറ്റ് പ്രവർത്തിക്കുന്നതായി നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.