തുറവൂർ: വാഹനമിടിച്ച് തകർന്ന പാലത്തിെൻറ കൈവരി തൂങ്ങിക്കിടക്കുന്നത് അപകടഭീഷണി ഉയർത്തുന്നു. കുത്തിയതോട് പുതിയ പാലത്തിെൻറ തകർന്ന രണ്ട് കൈവരിയാണ് അപകടഭീഷണി ഉയർത്തുന്നത്. വാഹനമിടിച്ച് തകർന്ന കൈവരി തൂങ്ങിക്കിടക്കാൻ തുടങ്ങിയിട്ട് രണ്ടാഴ്ചയായി. മൂന്ന് കൈവരികളാണ് വാഹനമിടിച്ച് തകർത്തത്. തൂങ്ങിക്കിടക്കുന്ന കൈവരി ഓരോ ദിവസം കഴിയുന്തോറും വീഴുമെന്ന അവസ്ഥയിലാണ്. ഇതിന് അടിയിൽ കൂടിയാണ് പാലത്തിന് പടിഞ്ഞാറ് നാളികാട്, കരിപ്പേത്ത്, വേന്തനേഴത്ത് പ്രദേശത്തുള്ളവർ കടന്നുപോകുന്നത്. കുത്തിയതോട് മദ്റസയിലേക്കും കോടംതുരുത്ത് ഗവ. എൽ.പി സ്കൂളിലേക്കും കോടംതുരുത്ത് ഗവ. വി.വി.എച്ച്.എസ്.എസിലേക്കും വിദ്യാർഥികളും പോകുന്നുണ്ട്. പി.ഡബ്ല്യൂ.ഡി അധികൃതരെ ഇക്കാര്യം അറിയിച്ചെങ്കിലും കൈവരി തകർന്നുകിടക്കുന്നിടത്ത് എത്തുകയോ പരിഹാര നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. മാലിന്യം നിറഞ്ഞ േതാട്ടിലൂടെ പോകുന്ന കുടിവെള്ള പൈപ്പ് പൊട്ടി; സാംക്രമിക രോഗ ഭീതി തുറവൂർ: ജപ്പാൻ ശുദ്ധജല പദ്ധതിയുടെ പൈപ്പ് പൊട്ടിയ ഭാഗം മാലിന്യം നിറഞ്ഞ തോട്ടിൽ. പമ്പിങ് സമയത്ത് ശുദ്ധജലത്തിലൂടെ മാലിന്യങ്ങളും പൈപ്പിലൂടെ എത്തുന്നതായും പരാതി. തുറവൂർ പഞ്ചായത്ത് ഒന്നാം വാർഡ് പള്ളിത്തോട് ഗവ. ആശുപത്രിക്ക് സമീപത്തെ മാലിന്യം നിറഞ്ഞ തോട്ടിലൂടെയാണ് ജപ്പാൻ ശുദ്ധജല പൈപ്പ് പോകുന്നത്. താഴ്ന്നുകിടക്കുന്ന പൈപ്പിെൻറ ഒരു ഭാഗം ചോർന്നൊലിക്കുന്നുണ്ട്. ഈ ഭാഗത്തുകൂടിയാണ് മാലിന്യം നിറഞ്ഞ വെള്ളം പൈപ്പിലൂടെ എത്തുന്നത്. പൈപ്പ് പൊട്ടി വെള്ളം ചോർന്നൊലിക്കാൻ തുടങ്ങിയിട്ട് ഒരു മാസത്തിലധികമായി. തോട്ടിലേക്ക് ഇറച്ചിക്കോഴി അവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും തള്ളുന്നതിനാൽ വെള്ളം ഉപയോഗിക്കുന്നവർക്ക് സാംക്രമികരോഗം പിടിപെടുമോയെന്ന ഭീതിയും നിലനിൽക്കുന്നുണ്ട്. പൊട്ടിയ പൈപ്പിെൻറ അറ്റകുറ്റപ്പണി ഉടൻ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പരിശീലന ക്യാമ്പ് കുട്ടനാട്: കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും കേരള സര്‍ക്കാറും സംയുക്തമായി നടപ്പാക്കുന്ന ഡി.ഡി.യു.-ജി.കെ.വൈ പദ്ധതിയുടെ ഭാഗമായി സൗജന്യ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച രാവിലെ 11-ന് ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കുന്ന ക്യാമ്പില്‍ നഴ്‌സിങ് അസിസ്റ്റൻറ്, ഫാര്‍മസി അസിസ്റ്റൻറ് കോഴ്‌സുകളിലാണ് പരിശീലനം. അപേക്ഷകര്‍ മൂന്നുമാസം താമസിച്ച് പഠിക്കാന്‍ തയാറുള്ളവരാകണം. 18-നും 30-നും മധ്യേ പ്രായമുള്ള എസ്.എസ്.എല്‍.സി പാസായവര്‍ എസ്.എസ്.എല്‍.സി, ആധാര്‍, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകളുമായി രക്ഷാകര്‍ത്താവിനൊപ്പം എത്തണം. ഫോൺ: 94465 95064, 90486 43899.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.