പിണറായി സർക്കാറിെൻറ നല്ല പ്രവൃത്തികളോട് നിഷേധാത്മക നിലപാടില്ല -കെ.എം. മാണി ആലപ്പുഴ: പിണറായി സർക്കാറിെൻറ നല്ല പ്രവൃത്തികളോട് കേരള കോൺഗ്രസ് -എമ്മിന് നിഷേധാത്മക നിലപാട് ഇല്ലെന്ന് കെ.എം. മാണി എം.എൽ.എ പറഞ്ഞു. കേരള കോൺഗ്രസ് (എം) ജില്ല കമ്മിറ്റി തെരഞ്ഞെടുപ്പും നേതൃയോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രി തോമസ് ചാണ്ടിയുടെ വിഷയത്തിൽ സർക്കാർ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. റിട്ടേണിങ് ഓഫിസർ സാം വർഗീസ് അധ്യക്ഷത വഹിച്ചു. വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ, വൈസ് ചെയർമാൻ ജോസ് കെ. മാണി എം.പി, ജോയി എബ്രഹാം എം.പി, മോൻസ് ജോസഫ് എം.എൽ.എ, തോമസ് ഉണ്ണിയാടൻ, വി.ടി. ജോസഫ്, ജേക്കബ് എബ്രഹാം, തോമസ് എം. മാത്തുണ്ണി എന്നിവർ പങ്കെടുത്തു. ഭാരവാഹികൾ: ജേക്കബ് തോമസ് അരികുപുറം (പ്രസി.), വി.സി. ഫ്രാൻസിസ് (ജന. സെക്ര.). കോൺഗ്രസ് സമരജാഥ മാറ്റിവെച്ചു ആലപ്പുഴ: ജില്ല കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡൻറ് കെ.എസ്. വാസുദേവ ശർമയുടെ നിര്യാണത്തെ തുടർന്ന് വെള്ളിയാഴ്ച മന്ത്രി തോമസ് ചാണ്ടിയുടെ വസതിയിലേക്ക് നടത്താനിരുന്ന സമര ജാഥ മാറ്റിവെച്ചതായി ഡി.സി.സി പ്രസിഡൻറ് എം. ലിജു അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.