ആന്ധ്ര സ്വദേശിനിയുടെ പരാതിയിൽ യോഗ കേന്ദ്രത്തിനെതിരെ കേസ്​

കൊച്ചി: തൃപ്പൂണിത്തുറയിലെ വിവാദ യോഗ കേന്ദ്രത്തിനെതിരെ ആന്ധ്രപ്രദേശ് സ്വദേശിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. അന്യായമായി തടഞ്ഞുവെക്കൽ, മർദനം, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി ഉദയംപേരൂർ പൊലീസാണ് കേന്ദ്രം നടത്തിപ്പുകാർക്കെതിരെ കേസെടുത്തത്. ഇതിനിടെ, കേന്ദ്രത്തിനെതിരെ ആദ്യം പരാതിയുമായി രംഗത്തെത്തിയ തൃശൂര്‍ സ്വദേശിനി ഡോ. ശ്വേത ഹരിദാസി​െൻറ രഹസ്യമൊഴി കാക്കനാട് േകാടതി മജിസ്ട്രേറ്റ് മുമ്പാകെ രേഖപ്പെടുത്തി. യോഗ കേന്ദ്രത്തിലെ കൊടുംപീഡനങ്ങൾ പുറത്തുവന്നതിന് പിന്നാലെ ബംഗളൂരുവില്‍ ജോലിചെയ്യുന്ന വന്ദന എന്ന 27കാരിയാണ് കേന്ദ്രം ഡയറക്ടര്‍ ഗുരുജി എന്ന മനോജ്, കോഒാഡിനേറ്റര്‍ ശ്രുതി, കൗണ്‍സിലര്‍മാരായ സ്മിത, സുജിത്ത്, ലക്ഷ്മി, മറ്റ് അഞ്ചുപേര്‍ എന്നിവര്‍ക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. ക്രിസ്ത്യന്‍ യുവാവുമായി പ്രണയമുണ്ടെന്നതിനാലാണ് പിതാവ് തന്നെ ഇവിടെ എത്തിച്ചതെന്നും ബലം പ്രയോഗിച്ച് പൂട്ടിയിടുകയും രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വലിച്ചിഴക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തെന്നുമായിരുന്നു വന്ദനയുടെ പരാതി. മാര്‍ച്ച് 30 മുതല്‍ മേയ് ഒന്നു വരെയാണ് ഇവരെ നിയമവിരുദ്ധമായി തടങ്കലില്‍ പാർപ്പിച്ചത്. ഹിന്ദു യുവാവിനെ വിവാഹം കഴിക്കാമെന്ന് സമ്മതിച്ചപ്പോള്‍ മാത്രമാണ് പുറത്തുവിട്ടത്. കേന്ദ്രത്തില്‍നിന്ന് പുറത്ത് വന്നശേഷം ബംഗളൂരുവിലെ കോടതിയില്‍ വിവാഹം റദ്ദാക്കാന്‍ ഹരജി നല്‍കിയതായും വന്ദന പരാതിയില്‍ പറയുന്നു. തെളിവെടുപ്പിന് കൊച്ചിയിലെത്താൻ പൊലീസ് ഇവേരാട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രത്തിനെതിരെ ശ്വേത ഹരിദാസ് നൽകിയ പരാതിയില്‍ നേരേത്ത കേസെടുക്കുകയും തെളിവെടുപ്പടക്കം പൂർത്തിയാക്കുകയും ചെയ്തിരുന്നു. അന്വേഷണത്തി​െൻറ ഭാഗമായാണ് ക്രിമിനൽ നടപടിച്ചട്ടം 164 പ്രകാരം രഹസ്യമൊഴി രേഖപ്പെടുത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.