ആലുവ: സംസ്ഥാനത്തെ വിവിധ ക്രൈസ്തവ സഭകളുടെ പൊതുവേദിയായ കേരള കൗൺസിൽ ഓഫ് ചർച്ചസ് 77-ാം വാർഷിക സമ്മേളനം 27, 28 തീയതികളിൽ ആലുവ തോട്ടുമുഖം വൈ.എം.സി.എയിൽ നടക്കും. 'മണ്ണ്, മനുഷ്യൻ, മതം' എന്ന വിഷയത്തിലാണു സമ്മേളനമെന്ന് പ്രസിഡൻറ് ഡോ. ഗീവർഗീസ് മാർ കൂറിലോസ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. 27ന് രാവിലെ 11ന് എക്സിക്യൂട്ടിവ് യോഗവും ബിസിനസ് സെഷനും. 4.30ന് സമ്മേളനം രാജ്യസഭ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ ഉദ്ഘാടനം ചെയ്യും. കൽദായ സുറിയാനി സഭയുടെ മാർ അപ്രേം മെത്രാപ്പോലീത്ത മുഖ്യാതിഥിയാവും. ക്നാനായ സഭ ആർച്ച് ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തും. യൂഹാനോൻ മാർ പോളികോർപ്പസ് മെത്രാപ്പോലീത്ത, വൈ.എം.സി.എ ദേശീയ പ്രസിഡൻറ് ഡോ. ലെബി ഫിലിപ്പ് മാത്യു, ജോജു മാത്യു, മേജർ എസ്. സാമുവേൽകുട്ടി എന്നിവർ സംസാരിക്കും. വൈകീട്ട് ഏഴിന് ഡോ. മിനി ആലീസ് പ്രബന്ധം അവതരിപ്പിക്കും. 27ന് രാവിലെ ബൈബിൾ ധ്യാനത്തിന് റവ. തോമസ് ജോൺ മുഖ്യകാർമികത്വം വഹിക്കും. ഡോ. എസ്. സീതാരാമൻ, പ്രഫ. ടി.എം. യേശുദാസൻ, ആേൻറ അക്കര എന്നിവർ ക്ലാസെടുക്കും. സമ്മേളനത്തിൽ കൗൺസിൽ ജനറൽ സെക്രട്ടറി ഡോ. റെജി മാത്യു, പ്രകാശ് പി. തോമസ്, ഡോ. ജേക്കബ് മണ്ണാറപ്രായി കോർ എപ്പിസ്കോപ്പ, വർഗീസ് ജോർജ് പള്ളിക്കര, കുരുവിള മാത്യൂസ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.