പുഴയോര നടപ്പാത സാമൂഹികവിരുദ്ധരുടെ താവളമായി

മൂവാറ്റുപുഴ: ഏറെ കൊട്ടിഗ്ഘോഷിച്ച് ടൂറിസം വികസനം ലക്ഷ്യം െവച്ച് കൊണ്ടുവന്ന . കോടിക്കണക്കിന് രൂപ മുടക്കി ടൂറിസം വകുപ്പ് നിർമിച്ച പുഴയോര നടപ്പാതയാണ് രാപകൽ ഭേദമന്യേ സാമൂഹികവിരുദ്ധ സംഘങ്ങളുടെ താവളമായിരിക്കുന്നത്. ഉദ്ഘാടനം കഴിഞ്ഞ് ഏറെ കഴിയുംമുേമ്പ നടപ്പാത സാമൂഹികവിരുദ്ധർ കൈയേറിയിരുന്നു. ഇതോടെ, സായാഹ്ന സവാരിക്കിറങ്ങുന്നവർ നടപ്പാത കൈയൊഴിയുകയും ചെയ്തു. അനാശാസ്യമടക്കമുള്ള പ്രവർത്തനങ്ങൾ നിത്യസംഭവമാണ്. മൂവാറ്റുപുഴയാറ്റിലെ കാവുംപടി കടവിൽനിന്ന് ആരംഭിച്ച് ലത പാലത്തിൽ അവസാനിക്കുന്ന രണ്ട് കിലോമീറ്റർ ദൂരം വരുന്ന നടപ്പാത ഏറെ പ്രതീക്ഷയോടെയാണ് കൊണ്ടുവന്നത്. നഗരത്തി​െൻറ ടൂറിസം വികസനത്തിന് നാഴികക്കല്ലായി മാറുമായിരുന്ന പദ്ധതിയുടെ തകർച്ചക്ക് വഴിെവച്ചതിൽ നഗരസഭ അധികൃതരുടെ പങ്ക് ചെറുതല്ലെന്ന ആരോപണം ഉയരുന്നുണ്ട്. നടപ്പാതയുടെ നിർമാണം പൂർത്തിയായാൽ, സംരക്ഷണവും നിത്യേനയുള്ള ശുചീകരണ പ്രവർത്തനങ്ങളും നഗരസഭ ഏറ്റെടുത്തുകൊള്ളാമെന്ന് കരാർ െവച്ചിരുന്നു. ഇത് ലംഘിച്ചതോടെയാണ് നടപ്പാത സാമൂഹികവിരുദ്ധർ കൈയടക്കിയത്. നടപ്പാതയിലെ ലൈറ്റുകൾ തകരാറിലായിട്ട് ആറുമാസമായി. നഗരസഭ കൗൺസിലിൽ പ്രതിപക്ഷ അംഗങ്ങൾ പ്രശ്നം ചൂണ്ടിക്കാണിച്ചെങ്കിലും നടപടിയെടുക്കാൻ തയാറായില്ല. നടപ്പാത ശുചീകരണത്തിനായി രണ്ട് ജീവനക്കാരെ സ്ഥിരമായി നിയമിക്കുമെന്ന പ്രഖ്യാപനവും നടന്നില്ല. നടപ്പാത ക്ലീൻ ചെയ്യണമെന്നും തെരുവുവിളക്കുകൾ തെളിക്കണമെന്നും ആവശ്യപ്പെട്ട് നഗരസഭയിലെ പ്രതിപക്ഷ കൗൺസിലർമാരായ കെ.എ. അബ്ദുൽ സലാം, സി.എം. ഷുക്കൂർ, ജിനു ആൻറണി, െജയ്സൺ തോട്ടത്തിൽ എന്നിവരുടെ നേതൃത്വത്തിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധം സംഘടിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.