സീബ്ര ലൈന്‍ മാഞ്ഞു; കാൽനടക്കാര്‍ വലയുന്നു

മൂവാറ്റുപുഴ: നഗരത്തിലെ പ്രധാന റോഡുകളിലടക്കം സീബ്രാ ലൈന്‍ മാഞ്ഞതോടെ റോഡ് കുറുകെ കടക്കാനാകാതെ കാല്‍നടക്കാര്‍ വലയുന്നു. ജീവന്‍ പണയംവെച്ചാണ് കാല്‍നടക്കാര്‍ റോഡ് കുറുകെ കടക്കുന്നത്‍. നഗരഹൃദയമായ കച്ചേരിത്താഴത്താണ് കാല്‍നടക്കാര്‍ കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്. ചീറിപ്പാഞ്ഞുവരുന്ന ചെറുതും വലുതുമായ വാഹനങ്ങള്‍ക്കിടയിലൂടെ അതിസാഹസികമായാണ് വിദ്യാര്‍ഥികളടക്കമുള്ളവർ റോഡ് കുറുകെ കടക്കുന്നത്. ഒരുവര്‍ഷം മുമ്പ് അടയാളപ്പെടുത്തിയ സീബ്രാലൈനാണ് പൂര്‍ണമായും മാഞ്ഞുപോയത്. പൊലീസി​െൻറ സേവനം ലഭ്യമാകാത്ത സാഹചര്യത്തില്‍ റോഡ് കുറുകെ കടക്കാന്‍ ഏറെ നേരം കാത്തുനില്‍ക്കേണ്ട അവസ്ഥയാണ്. നഗരത്തിലെയും മറ്റ് പ്രധാന ജങ്ഷനുകളിലും സ്‌കൂളിന് സമീപത്തുമെല്ലാം സീബ്രാലൈന്‍ അടയാളപ്പെടുത്തിയിരുന്നു. ഇവയും മാഞ്ഞുപോയി. സീബ്രാ ലൈന്‍ ഇല്ലാത്തതിനാല്‍ വാഹനങ്ങള്‍ നിര്‍ത്തിക്കൊടുക്കാനും തയാറാകുന്നില്ല. സീബ്രാ ലൈൻ ഉണ്ടായിരുന്ന ധാരണവെച്ച് യാത്രക്കാര്‍ റോഡ് കുറുകെ കടക്കുന്നതിനിടെയാണ് പലപ്പോഴും അപകടങ്ങള്‍ ഉണ്ടാകുന്നത്. റോഡ് കുറുകെ കടക്കാന്‍ യാത്രക്കാര്‍ ശ്രമിക്കുന്നതോടെ പെട്ടെന്ന് ബ്രേക്ക് ചെയ്യുന്നതിനിടെ പിന്നാലെ എത്തുന്ന വാഹനം മുന്നിെല വാഹനത്തിൽ ഇടിക്കുന്നതും പതിവാണ്. മാഞ്ഞുപോയ സീബ്രലൈന്‍ അടയാളപ്പെടുത്താന്‍ തയാറാകാത്തതിനാൽ അധികൃതർക്കെതിരെ പ്രതിഷേധം ഉയരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.