നോട്ട് നിരോധനം സമ്പദ്ഘടനയെ തകര്‍ത്തു ^കെ.ഇ. ഇസ്മായില്‍

നോട്ട് നിരോധനം സമ്പദ്ഘടനയെ തകര്‍ത്തു -കെ.ഇ. ഇസ്മായില്‍ ആലപ്പുഴ: നോട്ട് നിരോധനം ഇന്ത്യന്‍ സമ്പദ്ഘടനയെ തകർത്തെന്ന് സി.പി.ഐ ദേശീയ എക്‌സിക്യൂട്ടിവ് അംഗം കെ.ഇ. ഇസ്മായില്‍. പുന്നപ്ര-വയലാര്‍ വാര്‍ഷിക വാരാചരണ ഭാഗമായി വലിയകുളത്ത് ചേര്‍ന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബീഫി​െൻറയും മതപരിവര്‍ത്തനത്തി​െൻറയും മനുസ്മൃതിയുടെയും പേരിൽ സംഘ്പരിവാര്‍ മനുഷ്യരെ ഭിന്നിപ്പിക്കുകയാണ്. ലോകാദ്ഭുതമായ താജ്മഹലിനെപ്പോലും അവഹേളിക്കുന്നു. നാളെ ഇവര്‍ മുസ്ലിം നാമധേയത്തിലുള്ള നഗരങ്ങളെ ഇല്ലാതാക്കാന്‍ മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാന ഉത്തരവാദി നരേന്ദ്ര മോദിയാണ്. പി.പി. പവനന്‍ അധ്യക്ഷത വഹിച്ചു. ആര്‍. രാജേഷ് എം.എല്‍.എ, അഡ്വ. വി. മോഹന്‍ദാസ്, എ. മഹേന്ദ്രന്‍, അജയ് സുധീന്ദ്രന്‍, ബി. നസീര്‍, ബി. അന്‍സാരി തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.