പി.വി. തമ്പി പരിസ്​ഥിതി പുരസ്​കാരം കണ്ണന്​

കൊച്ചി: ആദ്യകാല പത്രപ്രവർത്തകനും പരിസ്ഥിതിവാദിയുമായ പി.വി. തമ്പിയുെട സ്മരണക്ക് എൻവയൺമ​െൻറ് മോണിറ്ററിങ് ഫോറം ഏർപ്പെടുത്തിയ 20ാമത് പരിസ്ഥിതി പുരസ്കാരം പെരിയാർ ടൈഗർ റിസർവിലെ വനപാലകനായിരുന്ന കണ്ണന് മരണാനന്തര ബഹുമതിയായി നൽകും. 25,000 രൂപയും ഫലകവുമാണ് അവാർഡ്. മൂന്ന് ദശകങ്ങളായി കണ്ണൻ തേക്കടി വന്യമൃഗ സേങ്കതത്തി​െൻറ ഭാഗമായിരുന്നു. പെരിയാർ ടൈഗർ റിസർവി​െൻറ വിജ്ഞാനകോശം എന്നാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിരുന്നത്. നവംബർ നാലിന് രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയം കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ പ്രമുഖ എഴുത്തുകാരൻ സേതു കണ്ണ​െൻറ മകന് പുരസ്കാരം നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.