മാർച്ചും ധർണയും

കൊച്ചി: ജില്ല മത്സ്യത്തൊഴിലാളി സംഘത്തി​െൻറ (ബി.എം.എസ്) ആഭിമുഖ്യത്തിൽ 27 ന് രാവിലെ 11 ന് കൊച്ചി പോർട്ട് ട്രസ്റ്റ്, എം.എം.ഡി. ആസ്ഥാനങ്ങളിലേക്ക് നടത്തുന്നു. സംസ്ഥാന പ്രസിഡൻറ് എ.ഡി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മത്സ്യബന്ധനത്തിനിടെ മരിച്ചവരുടെയും കാണാതായവരുടെയും കുടുംബത്തിന് നഷ്ടപരിഹാരം നൽകുക, കടമക്കുടി വീരൻ പുഴയുടെ ഡ്രഡ്ജിങ് ജോലി ശാസ്ത്രീയമായി പുനഃരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. വാർത്തസമ്മേളനത്തിൽ ഭാരവാഹികളായ സി.എസ്. സിനിൽ, ഷാജി, കെ.എസ്. അനിൽകുമാർ, എൻ.എം. സതീഷ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.