സംഘ്പരിവാറിെൻറ രാഷ്ട്രീയ അജണ്ടകൾക്ക് വിദ്യാഭ്യാസമന്ത്രി കൂട്ടുനിൽക്കുന്നു- - ഫ്രറ്റേണിറ്റി മൂവ്മെൻറ് കളമശ്ശേരി: ദീൻദയാൽ ഉപാധ്യായയുടെ ജന്മശതാബ്‌ദി ആഘോഷം സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടത്തണമെന്ന വിദ്യാഭ്യാസ വകുപ്പിെൻറ സർക്കുലറിലൂടെ വിദ്യാഭ്യാസ മന്ത്രി പ്രഫ. രവീന്ദ്രനാഥ് സംഘ് അജണ്ടകൾക്ക് കൂട്ടു നിൽക്കുകയാണെന്ന് തെളിഞ്ഞെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ് ജില്ല പ്രസിഡൻറ് ഷബീർ പറഞ്ഞു. ഫ്രറ്റേണിറ്റി മൂവ്മെൻറ് കളമശ്ശേരിയിൽ നടത്തിയ പ്രതിഷേധ മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രത്യക്ഷവും പരോക്ഷവുമായ സംഘ് രാഷ്ട്രീയത്തിനെതിരെ കൂടുതൽ സാമൂഹികജാഗ്രത ഉണ്ടാകുന്ന കാലമാണിത്. സമീപകാലത്ത് കേരളത്തിൽ നടന്ന പല സംഭവങ്ങളിലും സംസ്ഥാന സർക്കാറും വിദ്യാഭ്യാസ മന്ത്രിയും ഉദാസീന നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. സവർക്കറെയും ഹെഡ്‌ഗെവാറിെനയും വീരപുരുഷന്‍മാരാക്കുന്നതും ചരിത്രത്തെ ഐതിഹ്യവത്കരിക്കുന്നതും ശാസ്ത്രസത്യങ്ങളെ വളച്ചൊടിക്കുന്നതുമായ പുസ്തകങ്ങൾ സ്‌കൂളുകളിൽ വിതരണം ചെയ്ത നടപടി വിദ്യാഭ്യാസമന്ത്രി ഗൗരവത്തിലെടുക്കണമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി കെ.എച്ച്. സദഖത്ത് പറഞ്ഞു. വിവാദ സർക്കുലറിന് എച്ച്.എം.ടി ജങ്ഷനിൽ ഫ്രറ്റേണിറ്റി ജില്ല സെക്രേട്ടറിയറ്റംഗം ഷാനി വല്ലം തീ കൊളുത്തി. മാർച്ചിന് ജില്ല സെക്രട്ടറിമാരായ റിസ്‌വാൻ, ഷിറിൻ സിയാദ്, ജില്ല വൈസ് പ്രസിഡൻറ് മിസ്രിയ റഹ്മത്ത്, ശരണ്യ , അംജത്ത്, അഫ്സൽ, റഉൗഫ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.