സ്നേഹം-ശേഷൻ പുരസ്കാരം പ്രഫ. എം.കെ. സാനുവിന് നൽകി കൊച്ചി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായിരുന്ന ടി.എൻ. ശേഷെൻറ പേരിലുള്ള സ്നേഹം-ശേഷൻ പുരസ്കാരം പ്രഫ. എം.കെ. സാനുവിന് നൽകി. എം.കെ. സാനു നവതി വർഷാചരണത്തിെൻറ സമാപന ചടങ്ങിൽ സന്തൂർ വിദഗ്ധൻ പണ്ഡിറ്റ് ശിവകുമാർ ശർമയാണ് പുരസ്കാരം കൈമാറിയത്. സ്നേഹം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ പി. സുനിൽദാസ് എം.കെ. സാനുവിനെ ആദരിച്ചു. എറണാകുളം എൻ.എസ്.എസ് കരയോഗം പ്രസിഡൻറ്, സെക്രട്ടറി എന്നിവർ ഉപഹാരം നൽകി. ശിവകുമാർ ശർമക്ക് എം.കെ. സാനു ഫൗണ്ടേഷൻ പുരസ്കാരം എം.കെ. സാനു കൈമാറി. ചാവറ കൾചറൽ സെൻറർ ഡയറക്ടർ ഫാ. റോബി കണ്ണൻചിറ, കലാതിലകം ജയൻ (ജയവിജയ), ജോൺ പോൾ, എം.കെ. സാനുവിെൻറ കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ശിവകുമാർ ശർമയുടെ സന്തൂർ കച്ചേരിയും അരങ്ങേറി. മുതലമട സ്നേഹം ചാരിറ്റബിൾ ട്രസ്റ്റും എറണാകുളം കരയോഗവും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.