എം.കെ. സാനുവിനെ ആദരിക്കുന്നു

കൊച്ചി: നവതിയുടെ നിറവിലെത്തിയ പ്രഫ. എം.കെ. സാനുവിനെ കേരള മീഡിയ അക്കാദമി ആദരിക്കുന്നു. വ്യാഴാഴ്ച അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ 'സ്കോളർ ഇൻ കാമ്പസ്' പരിപാടിയിൽ അദ്ദേഹം പ്രഭാഷണം നിർവഹിക്കും. രാവിലെ 10.30ന് അക്കാദമി ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അധ്യക്ഷത വഹിക്കും. എറണാകുളം പ്രസ് ക്ലബ് പ്രസിഡൻറ് ഡി. ദിലീപ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ഡയറക്ടർ ഡോ. എം. ശങ്കർ, അക്കാദമി സെക്രട്ടറി കെ.ജി. സന്തോഷ് എന്നിവർ സംസാരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.