സംസ്ഥാന സി.ബി.എസ്​.ഇ കായികമേളക്ക്​ ഇന്ന്​ തുടക്കം

കോട്ടയം: സംസ്ഥാന സി.ബി.എസ്.ഇ അത്ലറ്റിക് ചാമ്പ്യൻഷിപ് വ്യാഴാഴ്ച പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ തുടങ്ങും. ആദ്യദിനം രജിസ്ട്രേഷനും ഉദ്ഘാടന ചടങ്ങുകളും മാത്രമാണ് നടക്കുക. വെള്ളിയാഴ്ച രാവിലെ മുതലാണ് മത്സരങ്ങൾ. സിന്തറ്റിക് ട്രാക്ക് അടക്കമുള്ള സൗകര്യങ്ങളോടെ നവീകരിച്ച സ്റ്റേഡിയത്തിലെ രണ്ടാംമേളയാണിത്. കൂത്താട്ടുകുളം മേരിഗിരി സി.എം.െഎ പബ്ലിക് സ്കൂളി​െൻറ ആതിഥേയത്വത്തിലാണ് മേള. വ്യാഴാഴ്ച രാവിലെ 8.30ന് മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. വൈകീട്ട് മൂന്നിന് പൂർത്തിയാകും. നാലിന് മാർച്ച് പാസ്റ്റ് ആരംഭിക്കും. സംഘാടക സമിതി ചെയർമാൻ ജോസ് കെ. മാണി എം.പി പതാക ഉയർത്തും. ഞായറാഴ്ച മേള സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.