സ്​കൂൾ കലോത്സവം

ആലുവ: കുട്ടമശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഭിന്നശേഷി സൗഹൃദ വിദ്യാലയമാണെന്നത് നാടിന് അഭിമാനമാണെന്ന് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് അബ്‌ദുൽ മുത്തലിബ് അഭിപ്രായപ്പെട്ടു. ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കലോത്സവത്തിലെ മത്സരങ്ങൾ പുതുതലമുറക്ക് ആവേശകരമാണെന്നും വിദ്യാലയജീവിതത്തിലെ പ്രധാനഘടകമാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥികളുടെയും സ്കൂളി​െൻറയും പുരോഗതിക്കും വികസനത്തിനും പി.ടി.എ കമ്മറ്റിക്ക് ജില്ല പഞ്ചായത്തി​െൻറ സമ്പൂർണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പി.ടി.എ പ്രസിഡൻറ് കെ.എം. നാസർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡി. വിജയൻ, പ്രധാനാധ്യാപിക എസ്. ജയശ്രീ, പി.ടി.എ വൈസ് പ്രസിഡൻറ് കെ. ഭാസി, അധ്യാപക പ്രതിനിധി കെ.കെ. ഹുസൈൻ, കലോത്സവ കൺവീനർ പി.കെ. സുനിതകുമാരി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.