കളമശ്ശേരി: കുസാറ്റ് കുഞ്ഞാലി മരക്കാർ സ്കൂൾ ഓഫ് മറൈൻ എൻജിനീയറിങ് ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർഥികൾക്ക് മഞ്ഞപ്പിത്തം. ഒമ്പത് ഒന്നാംവർഷ വിദ്യാർഥികൾക്ക് രോഗം സ്ഥിരീകരിച്ചു.16 പേർക്ക് ബാധിച്ചതായാണ് സൂചന. 320 ഓളം വിദ്യാർഥികൾ താമസിക്കുന്ന ഹോസ്റ്റലിലാണ് രോഗലക്ഷണം കണ്ടെത്തിയത്. ശാരീരിക അസ്വസ്ഥതയെ തുടർന്ന് വിദ്യാർഥികൾ മെഡിക്കൽ കോളജിൽ ചികിത്സ തേടിയിരുന്നു. ഇതറിഞ്ഞ് ജില്ല ദുരന്തനിവാരണ മെഡിക്കൽ വിഭാഗം ഹോസ്റ്റലിലെത്തി പരിശോധന നടത്തി. രക്തപരിശോധന നടത്തിയപ്പോഴാണ് ഒമ്പത് പേർക്ക് രോഗലക്ഷണം കെണ്ടത്തിയതെന്ന് ആരോഗ്യ വിഭാഗം പറഞ്ഞു. വ്യാഴാഴ്ച മറ്റ് വിദ്യാർഥികളുടെ രക്തപരിശോധന നടത്തും. സമീപത്തെ ഹോട്ടലുകളിൽ പരിശോധന നടത്തിയ ആരോഗ്യ വിഭാഗം പഴകിയ ആഹാരം പിടിച്ചെടുത്തു. ഇവർക്ക് ഇന്ന് നോട്ടീസ് നൽകും. അതേസമയം കളമശ്ശേരി നഗരസഭ ആരോഗ്യ വിഭാഗം കുറെ നാളായി ഒരു പരിശോധനയും നടത്തുന്നിെല്ലന്ന് ആക്ഷേപമുണ്ട്. സെമിനാർ ഇന്ന് കളമശ്ശേരി: വൈദ്യുതി വിതരണ ശൃംഖലയുമായി ഘടിപ്പിക്കാവുന്ന സൗരോർജ ഉൽപാദന സംവിധാനത്തെക്കുറിച്ച് വ്യാഴാഴ്ച സെമിനാർ നടത്തും. ഇലക്ട്രിസിറ്റിബോർഡും ഇലക്ട്രിക്കൽ സബ്ഡിവിഷൻ കളമശ്ശേരിയും എനർജി കൺസർവേഷൻ സൊസൈറ്റിയും സംയുക്തമായാണ് ഉച്ചക്ക് രണ്ടരക്ക് പത്തടിപ്പാലം റെസ്റ്റ്ഹൗസിൽ പരിപാടി സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.