സ്വാഗതം സംഘം രൂപവത്കരിച്ചു

മട്ടാഞ്ചേരി: മലർവാടി ടീൻ ഇന്ത്യ മട്ടാഞ്ചേരി ഉപജില്ല തലത്തിൽ നവംബർ അഞ്ചിന് പനയപ്പിള്ളി ഗവ. ഹൈസ്കൂളിൽ നടത്തുന്ന ലിറ്റിൽ സ്കോളർ വിജ്ഞാനോത്സവം- 2017 ‍​െൻറ സ്വാഗതസംഘം രൂപവത്കരിച്ചു. ഒ.എ. മുഹമ്മദ് ജമാൽ (രക്ഷാധികാരി ), പി.എ. അനീസ് (ജന കൺ), എം.എച്ച്. ഷംസുദ്ദീൻ, കെ.ഐ. ജബ്ബാർ, പി.ബി. അലിബാവ, പി.ബി. കബീർ, പി.ബി. ഖാലിദ് എന്നിവരാണ് കൺവീനർമാർ. മലർവാടി കോഓഡിനേറ്റർ പി.എം.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു. ടീൻ ഇന്ത്യ കോഓഡിനേറ്റർ എം.എസ്. ഷംസുദ്ദീൻ വിഷയാവതരണം നടത്തി. കെ.എ. അഷറഫ് പ്രാർഥന നടത്തി. ബുധനാഴ്ച മട്ടാഞ്ചേരി വിദ്യാഭ്യാസ ഉപജില്ലയിലെ 15 ഹൈസ്കൂൾ, 25 യു.പി, 30 എൽ.പി എന്നിവിടങ്ങളിൽ മലർവാടി ലിറ്റിൽ സ്കോളർ മത്സരം നടന്നു. അഞ്ഞൂറോളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. മാധ്യമം വെളിച്ചമാണ് പ്രായോജകർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.