മരട്: സ്വകാര്യ ബസിടിച്ച് സൂപ്പർ ബൈക്ക് രണ്ടായി ഒടിഞ്ഞു. ബൈക്കോടിച്ച യുവാവ് നിസ്സാര പരിക്കോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ വൈറ്റില-കുണ്ടന്നൂർ ദേശീയ പാതയിൽ തൈക്കൂടം ഭാഗത്താണ് സംഭവം. പിറവം -എറണാകുളം റൂട്ടിലോടുന്ന സ്വകാര്യ ബസ് പവർഹൗസ് റോഡ് വഴിയെത്തി ദേശീയപാതയിൽ കടന്ന് തൈക്കൂടത്ത് 'യു' ടേൺ എടുക്കവെ ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ബൈക്കിെൻറ മുൻഭാഗത്തെ ടയർ ഉൾപ്പെടെയുള്ള ഭാഗം രണ്ടായി ഒടിഞ്ഞു. ബൈക്കോടിച്ചിരുന്ന കൊച്ചി സ്വദേശി ശ്രീകുമാറിനെ (28) വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശ്രുശ്രൂഷ നൽകിയ ശേഷം വിട്ടയച്ചു. സംഭവത്തെ തുടർന്ന് ദേശീയ പാതയിൽ തൈക്കൂടം ഭാഗത്ത് അര മണിക്കൂറോളം വാഹനഗതാഗതം തടസ്സപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.