നെട്ടൂർ: നെട്ടൂരിൽ വീണ്ടും ഭണ്ഡാര മോഷണം. നെട്ടൂർ കല്ലാത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പ്രധാന ഗേറ്റിനോട് ചേർന്ന ഭണ്ഡാരമാണ് മോഷ്ടിക്കപ്പെട്ടത്. രാവിലെയാണ് മോഷണവിവരം ശ്രദ്ധയിൽപ്പെട്ടത്. ക്ഷേത്ര ഭാരവാഹികൾ പനങ്ങാട് പൊലീസിൽ പരാതി നൽകി. ആഴ്ചകൾക്ക് മുമ്പാണ് തൈക്കൂടം പള്ളി, വൈറ്റില ക്ഷേത്രം എന്നിവിടങ്ങളിൽ മോഷണം നടന്നത്. മോഷ്ടാവിനെ പൊലീസ് പിടികൂടുകയും ചെയ്തിരുന്നു. പ്രദേശത്ത് ലഹരി, മോഷണ മാഫിയയുടെ ശല്യം ഏറിയതായി നാട്ടുകാർ പലതവണ പരാതിപ്പെട്ടിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.