തൃപ്പൂണിത്തുറ: ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ തുലാം ഒമ്പത് മഹോത്സവത്തോടനുബന്ധിച്ച് ബുധനാഴ്ച സന്ധ്യക്ക് ക്ഷേത്രാങ്കണത്തിൽ നടന്ന കർപ്പൂരം കത്തിക്കൽ ചടങ്ങിന് ഭക്തജനത്തിരക്കേറി. വർഷങ്ങൾക്കുമുമ്പ് ക്ഷേത്രത്തിൽ നടന്ന തീപിടിത്തത്തിെൻറ ഓർമക്കായാണ് തുലാം ഒമ്പതിന് ഉത്സവം ആചരിക്കുന്നത്. ഉത്സവത്തിെൻറ ഭാഗമായി ശീവേലിയും കിഴക്കൂട്ട് അനിയൻമാരാരുടെ പ്രമാണത്തിൽ പഞ്ചാരിമേളവും നടത്തി. വൈകീട്ട് മൂന്നിന് തൃപ്പൂണിത്തുറ കനറാ ബാങ്ക് ശാഖയിൽനിന്ന് കർപ്പൂരം ആനപ്പുറത്തേറ്റി ക്ഷേത്രത്തിലേക്ക് പഞ്ചവാദ്യമേളത്തോടെ എഴുന്നള്ളിച്ചു. ചോറ്റാനിക്കര സുഭാഷ് നാരായണ മാരാരാണ് പഞ്ചവാദ്യത്തിന് പ്രമാണി സ്ഥാനത്തു നിന്നത്. ഉത്സവത്തിെൻറ പ്രധാന ചടങ്ങായ കർപ്പൂരം കത്തിക്കൽ സന്ധ്യക്ക് ദീപാരാധന സമയത്ത് നടന്നു. ക്ഷേത്രാങ്കണത്തിലും നടവരികളിലും നടപ്പന്തലിലുമെല്ലാം കർപ്പൂരം കൂട്ടിയിട്ട് ഭക്തജനങ്ങൾ ചേർന്ന് ഒരേസമയം അഗ്നി പകർന്ന് കത്തിച്ചതോടെ ക്ഷേത്രം ഒന്നാകെ കർപ്പൂരപ്പുകയിൽ അദൃശ്യമായി. ഉത്സവപരിപാടികളുടെ ഭാഗമായി ഇരട്ടത്തായമ്പക, സന്താനഗോപാലം കഥകളി, ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാരുടെ പ്രമാണത്തിൽ പഞ്ചാരിമേളത്തോടെയുള്ള വിളക്കിനെഴുന്നള്ളിപ്പ് എന്നിവയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.