അമേരിക്കൻ ഗവേഷണ വിദ്യാർഥിസംഘം പുനർനവയിൽ

കൊച്ചി: ആയുർവേദത്തെ അടുത്തറിയാനും വിവിധ ചികിത്സ രീതികൾ മനസ്സിലാക്കാനുമായി അമേരിക്കൻ ഗവേഷണ വിദ്യാർഥി സംഘം പുനർനവ ആയുർവേദ ആശുപത്രി സന്ദർശിച്ചു. ടൊറണ്ടോയിലെ യോർക്ക് യൂനിവേഴ്സിറ്റി സാമൂഹിക ശാസ്ത്ര വിഭാഗം മേധാവി ഡോ. ജെയ്മി ലാംബിയസി​െൻറ നേതൃത്വത്തിൽ വിവിധ അമേരിക്കൻ സർവകലാശാലകളിൽനിന്നുള്ള വിദ്യാർഥികളടങ്ങുന്ന 25 അംഗ സംഘമാണ് പുനർനവയുടെ ഫോർട്ട്കൊച്ചി സുഖായുസ് വെൽനസ് റിട്രീറ്റിൽ എത്തിയത്. പുനർനവ ആയുർവേദ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ. ജെസീല അൻവർ ക്ലാസിന് നേതൃത്വം നൽകി. യോഗ, നാച്വറോപ്പതി എന്നിവ സംബന്ധിച്ച സംശയങ്ങൾക്കും മറുപടി നൽകി. പഞ്ചകർമം ഉൾപ്പെടെ വിവിധ ക്രിയാക്രമങ്ങൾ പരിചയപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.