കേരള കൗൺസിൽ ഓഫ് ചർച്ചസ് വാർഷിക സമ്മേളനം ആലുവയിൽ

ആലുവ: കേരളത്തിലെ വിവിധ ക്രൈസ്തവ സഭകളുടെ പൊതുവേദിയായ കേരള കൗൺസിൽ ഓഫ് ചർച്ചസ് 77-ാം വാർഷിക സമ്മേളനം ആലുവയിൽ നടക്കും. 27, 28 തീയതികളിൽ തോട്ടുമുഖം വൈ.എം.സി.എയിലാണ് സമ്മേളനം നടക്കുന്നതെന്ന് പ്രസിഡൻറ് ഡോ. ഗീവർഗീസ് മാർ കൂറിലോസ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. 'മണ്ണ്, മനുഷ്യൻ, മതം' വിഷയം കേന്ദ്രീകരിച്ചാണ് സമ്മേളനം. 27ന് രാവിലെ 11ന് എക്സിക്യൂട്ടിവ് യോഗവും ബിസിനസ് സെഷനും നടക്കും. വൈകീട്ട് 4.30ന് നടക്കുന്ന സമ്മേളനം രാജ്യസഭ ഡെപ്യൂട്ടി സ്പീക്കർ പ്രഫ. പി.ജെ. കുര്യൻ ഉദ്ഘാടനം ചെയ്യും. കൽദായ സുറിയാനി സഭയുടെ മാർ അപ്രേം മെത്രാേപ്പാലീത്ത മുഖ്യാതിഥിയാകും. ക്നാനായ സഭ ആർച് ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ് മെത്രാേപ്പാലീത്ത മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തിൽ 300 പ്രതിനിധികൾ പങ്കെടുക്കുമെന്ന് കൗൺസിൽ ജനറൽ സെക്രട്ടറി ഡോ. റെജി മാത്യു പറഞ്ഞു. പ്രകാശ് പി. തോമസ്, ഡോ. ജേക്കബ് മണ്ണാറപ്രായിൽ കോർ എപ്പിസ്കോപ്പ, വർഗീസ് ജോർജ് പള്ളിക്കര, കുരുവിള മാത്യൂസ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.