ക്രഷുകളുടെ പ്രവർത്തന നിലവാരം മെച്ചപ്പെടുത്തണം -കലക്ടർ ആലപ്പുഴ: ജില്ലയിൽ കുട്ടികൾക്ക് പ്രവർത്തിക്കുന്ന ക്രഷുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തണമെന്ന് കലക്ടർ ടി.വി. അനുപമ. കലക്ടറേറ്റിൽ ചേർന്ന ജില്ല ശിശുക്ഷേമസമിതി ജനറൽബോഡി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു കലക്ടർ. കുട്ടികളുടെ മാതാപിതാക്കളുടെ പങ്കാളിത്തത്തോടെ ഇതിന് നടപടി സ്വീകരിക്കണം. പ്രത്യേക പരിപാടികൾ ജില്ല സമിതി നടപ്പാക്കണം. ജില്ലയുടെ പ്രത്യേകതകൂടി കണക്കിലെടുത്ത് കുട്ടികളുടെ സംരക്ഷണം, കരിയർ വികസനം എന്നിവ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളും വേണം. കടപ്പുറം ആശുപത്രിയിലെ അമ്മത്തൊട്ടിലിനോട് ചേർന്ന് ദത്തെടുക്കൽ കേന്ദ്രം തുടങ്ങാൻ നടപടി വേഗത്തിലാക്കണമെന്നും കലക്ടർ നിർേദശിച്ചു. സമിതിയുടെ കഴിഞ്ഞ ഒരുവർഷത്തെ റിപ്പോർട്ട് സെക്രട്ടറി ജലജ ചന്ദ്രൻ അവതരിപ്പിച്ചു. വൈസ് പ്രസിഡൻറ് സി.എൻ.എൻ. നമ്പി, ജോയൻറ് സെക്രട്ടറി എൻ. പവിത്രൻ, ട്രഷറർ കെ.പി. പ്രതാപൻ എന്നിവർ സംസാരിച്ചു. കായൽ ഭൂമി കൈയേറ്റം: കലക്ടറുടെ റിപ്പോർട്ട് ഹൈകോടതിക്ക് നൽകണം -എം. മുരളി ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ വാട്ടർ വേൾഡ് ടൂറിസം കമ്പനി കലക്ടർക്കെതിരെ വാളോങ്ങുന്നത് നീതിയും നിയമവും നടപ്പാക്കാൻ ബാധ്യസ്ഥയായ ജില്ല എക്സിക്യൂട്ടിവ് മജിസ്േട്രറ്റിെൻറ ശ്രമങ്ങളെ ഭീഷണിയിലൂടെ തടയാനുള്ള ശ്രമമാണെന്ന് യു.ഡി.എഫ് ജില്ല ചെയർമാൻ എം. മുരളി. കലക്ടർ സർക്കാറിന് നൽകിയ റിപ്പോർട്ട് അടിയന്തരമായി ഹൈകോടതിക്ക് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മന്ത്രി തോമസ് ചാണ്ടിയെ മന്ത്രിസഭയിൽനിന്ന് ഒഴിവാക്കാനും കൈയേറ്റക്കാർക്കെതിരെ ക്രിമിനൽ കേെസടുക്കാനും മുഖ്യമന്ത്രി തയാറാകണം. സമരം ചെയ്ത ജീവനക്കാർക്ക് ശമ്പളം നൽകിയ നഗരസഭ സെക്രട്ടറിയുടെ നടപടിക്കെതിരെയുള്ള യു.ഡി.എഫിെൻറ പ്രതിഷേധ മാർച്ച് ഇൗ മാസം 30ലേക്ക് മാറ്റിവെച്ചതായും അദ്ദേഹം അറിയിച്ചു. കുടുംബശ്രീ മിഷൻ സാഹിത്യക്യാമ്പ് ആലപ്പുഴ: ജില്ല കുടുംബശ്രീ മിഷൻ ബാലസഭ കുട്ടികൾക്ക് സാഹിത്യ ക്യാമ്പ് സംഘടിപ്പിക്കുന്നു. കുട്ടികൾ കഥ, കവിത, ലേഖനം, യാത്രവിവരണം തുടങ്ങിയ സ്വന്തം രചനകൾ നൽകണം. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച രചയിതാക്കൾക്ക് രണ്ടുദിവസത്തെ ക്യാമ്പിൽ പങ്കെടുക്കാൻ അവസരം നൽകും. താൽപര്യമുള്ള കുട്ടികളുടെ സാഹിത്യസൃഷ്ടികൾ പേര്, മേൽവിലാസം, പഞ്ചായത്ത് എന്നിവ കൃത്യമായി രേഖപ്പെടുത്തി നവംബർ അഞ്ചിനകം ലഭിക്കത്തക്കവിധം തപാൽ/ഇ-മെയിൽ മുഖേന അപേക്ഷിക്കണം. വിലാസം: ജില്ല േപ്രാഗ്രാം മാനേജർ (ബാലസഭ), കുടുംബശ്രീ ജില്ല മിഷൻ, വലിയകുളം, ആലപ്പുഴ -688001. ഫോൺ: 0477-2254104, 8281273257. ഇ-മെയിൽ: spemalp1@gmail.com.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.