ആലപ്പുഴ ​െഡൻറൽ കോളജ്​ ഗ്രൗണ്ടിൽ കഞ്ചാവ് ചെടി കണ്ടെത്തി; പ്രതിയെക്കുറിച്ച് സൂചന

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജിന് സമീപത്തെ െഡൻറൽ കോളജി​െൻറ കളിസ്ഥലത്തിന് പടിഞ്ഞാറുള്ള ഗ്രൗണ്ടിൽ കഞ്ചാവ് ചെടി കണ്ടെത്തി. പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായി എക്സൈസ് സംഘം പറഞ്ഞു. ചൊവ്വാഴ്ച ഉച്ചക്ക് ഒരുമണിയോടെ ആലപ്പുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി. വിനയകുമാറിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്നാണ് അധികൃതർ പരിശോധന നടത്തിയത്. തുടർന്ന് ഇടതൂർന്ന മരങ്ങൾക്കിടയിൽ ഒന്നര മീറ്റർ നീളമുള്ളതും ആറുമാസം പ്രായവുമുള്ള വിളവെടുപ്പിന് പാകമായ കഞ്ചാവ് ചെടി കണ്ടെത്തുകയായിരുന്നു. കഞ്ചാവ് ചെടി ബുധനാഴ്ച ആലപ്പുഴ ഒന്നാംക്ലാസ് മജിസ്േട്രറ്റ് കോടതിയിൽ ഹാജരാക്കും. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഉനൈസ് അഹമ്മദ്, പ്രിവൻറിവ് ഓഫിസർമാരായ ഇ.കെ. സുനിൽ, എ. സാബു, സി.ഇ.ഒമാരായ ടോമിച്ചൻ, മുസ്തഫ, ഫാറൂഖ്, ഷെരീഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. മെഡിക്കൽ കോളജ് ആശുപത്രിക്ക് വടക്കും മെഡിക്കൽ കോളജിന് പടിഞ്ഞാറ് വശത്തുമുള്ള സ്ഥലം സർക്കാർ ഏറ്റെടുത്ത ഭൂമിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.