പരീക്ഷകേന്ദ്രങ്ങളില്‍ മാറ്റം

കേരള സര്‍വകലാശാല ഒക്‌ടോബര്‍ 27 മുതല്‍ നടത്തുന്ന ബി.കോം ആന്വല്‍ സ്‌കീം സപ്ലിമ​െൻററിയുടെ എല്ലാ പരീക്ഷകളുടെയും കേന്ദ്രം യൂനിവേഴ്‌സിറ്റി കോളജില്‍നിന്ന് ഗവ. ആര്‍ട്ട്‌സ് കോളജിലേക്ക് മാറ്റി. ഒക്‌ടോബര്‍ 27, 30 തീയതികളില്‍ നടക്കുന്ന ബി.എ പരീക്ഷകളുടെ കേന്ദ്രം യൂനിവേഴ്‌സിറ്റി കോളജില്‍നിന്ന് പാളയം കാമ്പസിലുള്ള വിദൂര പഠനകേന്ദ്രത്തിലേക്കും മാറ്റി. വിദ്യാര്‍ഥികള്‍ക്ക് അവര്‍ക്ക് ലഭിച്ചിട്ടുള്ള ഹാള്‍ടിക്കറ്റുകള്‍ ഉപയോഗിക്കാവുന്നതാണ്. പരീക്ഷ സമയത്തിന് മാറ്റമില്ല. വൈവ പരീക്ഷ കേരള സര്‍വകലാശാല ജൂലൈയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എ തമിഴ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചര്‍ പരീക്ഷയുടെ വൈവ ഒക്‌ടോബര്‍ 31-ന് നടത്തും. വിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in). ബി.കോം ഫലം കേരള സര്‍വകലാശാല 2016 ഡിസംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി.കോം കോമേഴ്‌സ് ടൂറിസം ആൻഡ് ട്രാവല്‍ മാനേജ്‌മ​െൻറ് (338) പരീക്ഷയുടെ ഫലം (2014 സ്‌കീം സപ്ലിമ​െൻററി ആൻഡ് 2015 സ്‌കീം- െറഗുലര്‍) പ്രസിദ്ധീകരിച്ചു. ഫലം വെബ്‌സൈറ്റില്‍ (www.keralauniversity.ac.in). പി.ജി പരീക്ഷഫലം കേരള സര്‍വകലാശാല തുടര്‍വിദ്യാഭ്യാസ വ്യാപനകേന്ദ്രം സംഘടിപ്പിച്ച പി.ജി സര്‍ട്ടിഫിക്കറ്റ് ഇന്‍ അഡോളസ​െൻറ് ആൻഡ് പ്രീ-മാരിറ്റല്‍ കൗണ്‍സലിങ് കോഴ്‌സി​െൻറ ജൂലൈയില്‍ നടത്തിയ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. രജി. നമ്പര്‍ 11189 (ജിന്‍ഷ എന്‍.അഷ്‌റഫ്) ഒന്നാംറാങ്ക് നേടി. ബി.ഫാം ഫലം കേരള സര്‍വകലാശാല ജൂണില്‍ നടത്തിയ നാലാം വര്‍ഷം ബി.ഫാം സപ്ലിമ​െൻററി പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മനിരീക്ഷണത്തിനും നവംബര്‍ നാല് വരെ അപേക്ഷിക്കാവുന്നതാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.