വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികള്‍ അറസ്​റ്റില്‍

ആലപ്പുഴ: നഗരത്തിൽ വാടക്കല്‍ വാര്‍ഡ് അറുകുലശ്ശേരി വീട്ടില്‍ ജോസഫി​െൻറ മകന്‍ കുര്യാക്കോസ് ജോസഫ് എന്ന സജനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളെ ആലപ്പുഴ സൗത് പൊലീസ് അറസ്റ്റ് ചെയ്തു. പുന്നപ്ര വടക്ക് പഞ്ചായത്ത് ഒന്നാം വാ‍ര്‍ഡ് അറക്കല്‍ വീട്ടിൽ സ്റ്റെഫിന്‍ എന്ന ജിബിന്‍ (20) മെല്‍വിന്‍ ജോസ് എന്ന ജിനു (25), ആലപ്പുഴ കുതിരപ്പന്തി വാര്‍ഡ് തൈപ്പറമ്പില്‍ വീട്ടില്‍ ഷിജു എന്ന അപ്പു (-23), കുതിരപ്പന്തി വാടത്തോട്ടുങ്കല്‍ വീട്ടില്‍ വിശാഖ് (-24), മുനിസിപ്പല്‍ വാര്‍ഡ് അരേശ്ശേരി വീട്ടില്‍ ഡേണി (-27), വാടക്കല്‍ വാര്‍ഡ് പനക്കല്‍ പുരക്കല്‍ വീട്ടില്‍ ബ്ലസൻറ് എന്ന ജിതിന്‍ (-24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച പുലര്‍ച്ചെ സജ​െൻറ വീട്ടിലെത്തിയ പ്രതികള്‍ സജനെ വീട്ടില്‍നിന്ന് വിളിച്ചിറക്കി ഉപദ്രവിക്കുകയും പിന്നീട് വീടിനകത്തിട്ട് തലക്കും കൈക്കും വെട്ടിയെന്നുമാണ് കേസ്. പ്രതിപട്ടികയിൽ പ്രായപൂര്‍ത്തിയാകാത്ത ഒരാളുമുെണ്ടന്നും പൊലീസ് പറഞ്ഞു. എസ്.ഐ എം.കെ. രാജേഷി​െൻറ നേതൃത്വത്തില്‍ എസ്.ഐമാരായ സാഗര്‍, മുരളീധരന്‍, സി.പി.ഒമാരായ ദിനുലാ ല്‍, പ്രവീഷ്, അരുണ്‍, ജാക്സണ്‍ എന്നിവരാണ് അറസ്റ്റ് ചെയ്തത്. സജനും പ്രതികളുമായി മുമ്പ് ഉണ്ടായിരുന്ന വ്യക്തിവിരോധമാണ് ആക്രമണത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു. സജന്‍ ഇപ്പോള്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി പ്രതികളെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.