െകാച്ചി: മീസിൽസ് - റൂബെല്ല പ്രതിരോധ ദൗത്യം മൂന്നാഴ്ച പിന്നിട്ടപ്പോൾ ജില്ലയിൽ കുത്തിവെപ്പെടുത്ത കുട്ടികളുടെ എണ്ണം 3,69,452 ആയി (54.64 ശതമാനം). ആദ്യഘട്ടത്തിൽ കുട്ടികളുടെ എണ്ണം കൂടുതലുള്ള വലിയ സ്കൂളുകളിലാണ് ഊന്നൽ കൊടുത്തിരുന്നത്. ഇപ്പോൾ അംഗൻവാടികൾ, പ്ലേ സ്കൂളുകൾ, നഴ്സറികൾ തുടങ്ങിയ കേന്ദ്രങ്ങളിൽ കൂടി പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു. 24 സ്വകാര്യ ആശുപത്രികളിലും കുത്തിവെപ്പിന് സൗകര്യം ഏർപ്പെടുത്തി. ബുധനാഴ്ച മുതൽ എല്ലാ ദിവസവും ആരോഗ്യ വകുപ്പ് സ്ഥാപനങ്ങളിൽ കുത്തിവെപ്പുണ്ടാകും. 29, നവംബർ അഞ്ച് ദിവസങ്ങളിൽ സർക്കാർ ആശുപത്രികളിൽ സൗകര്യം ഒരുക്കും. ഫോർട്ട്കൊച്ചി മേഖലയിലെ സ്കൂളുകളിൽ കുത്തിവെപ്പെടുത്ത കുട്ടികളുടെ എണ്ണം താരതമ്യേന കുറവായതിനാൽ ജനപ്രതിനിധികളുടെയും ജില്ലതല ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ പ്രദേശത്തെ ഹെഡ്മാസ്റ്റർമാരുടെയും പി.ടി.എ ഭാരവാഹികളുടെയും ആരോഗ്യ പ്രവർത്തകരുടെയും അവലോകന യോഗം ഫോർട്ട്കൊച്ചി താലൂക്ക് ആശുപത്രിയിൽ ചേർന്നു. ശരാശരിയിൽ താഴെ പ്രകടനം കാഴ്ചവെച്ച സ്കൂളുകളിൽ അധ്യാപക- -രക്ഷാകർതൃ യോഗം വീണ്ടും ചേർന്ന് രക്ഷിതാക്കൾക്ക് ബോധവത്കരണം നടത്താൻ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.