സ്‌കൂൾ വാഹനങ്ങളുടെ പരിശോധന: മദ്യപിച്ച് വാഹനമോടിച്ച 32 ഡ്രൈവർമാർക്കെതിരെ കേസ്

ആലുവ: സ്‌കൂൾ വാഹനങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ സംയുക്ത പരിശോധനയിൽ റൂറൽ ജില്ലയിൽ മദ്യപിച്ച് വാഹനമോടിച്ച 32 ഡ്രൈവർമാർക്കെതിരെ കേസെടുത്തു. ജില്ല പൊലീസ് മേധാവി എ.വി. ജോർജി‍​െൻറ നേതൃത്വത്തിൽ ചൊവ്വാഴ്‌ച രാവിലെയാണ് പ്രത്യേക പരിശോധന നടത്തിയത്. മുഴുവൻ പൊലീസ് സ്‌റ്റേഷനിലും രാവിലെ ഏഴുമുതൽ 10 വരെ നടത്തിയ പരിശോധനയിൽ 1288 സ്‌കൂൾ ബസും കുട്ടികളെ കയറ്റിയ 803 വാഹനവും പരിശോധിച്ചു. മദ്യപിച്ച് വാഹനം ഒാടിച്ചതിന് ഒമ്പത് സ്‌കൂൾ ബസ് ഡ്രൈവർമാർക്കെതിെരയും 23 മറ്റ് വാഹന ഡ്രൈവർമാർക്കെതിെരയും കേസ് രജിസ്‌റ്റർ ചെയ്തു. കോതമംഗലം പൊലീസ് സ്‌റ്റേഷനിൽ നാലുകേസും ആലുവ വെസ്‌റ്റ്, എടത്തല പൊലീസ് സ്‌റ്റേഷനുകളിൽ മൂന്ന് കേസ് വീതവും ആലുവ ഈസ്‌റ്റ്, പെരുമ്പാവൂർ, കുറുപ്പംപടി, കോട്ടപ്പടി, കല്ലൂർക്കാട് പൊലീസ് സ്‌റ്റേഷനുകളിൽ രണ്ട് കേസ് വീതവും അങ്കമാലി, നോർത്ത് പറവൂർ, പുത്തൻവേലിക്കര, ഞാറക്കൽ, കോടനാട്, കാലടി, അയ്യൻപുഴ, കുന്നത്തുനാട്, ഊന്നുകൽ, പോത്താനിക്കാട്, മുളന്തുരുത്തി, കൂത്താട്ടുകുളം പൊലീസ് സ്‌റ്റേഷനുകളിൽ ഓരോ കേസ് വീതവുമാണ് രജിസ്‌റ്റർ ചെയ്തത്. ടയർ മോശമായ രീതിയിൽ കാണപ്പെട്ട 36 സ്‌കൂൾ ബസുകൾക്കും 21 മറ്റ് വാഹനങ്ങൾക്കുമെതിരെ നടപടിയെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.